കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

എല്ലാം വിഷമയം

എല്ലാം വിഷമയം  - ഹാസ്യം

വ്യാധികളൊടുവില്‍ ആധികളായി
ആധികള്‍ മാറാവ്യാധികളായി.
'കാണടാ,പോയൊരു ഡോക്ടറെ വേഗം'
പനിച്ചു വിറച്ചു കിടന്നൊരു നേരം
മുത്തശ്ശിയുടെ ഗര്‍ജ്ജനം പിന്നില്‍!
വണ്ടികള്‍ തുപ്പും പുകയില്‍ മൂടി,
കറുത്തു തുടുത്തൊരു ടൌണില്‍ ചെന്നു
താടി നരച്ചൊരു ഡോക്ടറെ കണ്ടു .
കുറിപ്പടി കയ്യില്‍ നീട്ടി തന്നു
പഥ്യങ്ങള്‍ പലതോതി ഡോക്ടര്‍:
കുളിക്കരുതൊട്ടും പുഴയില്‍ പോയി
കുടിക്കരുതൊട്ടും കിണറ്റിലെ വെള്ളം
കഴിക്കരുതൊട്ടും പച്ചക്കറികള്‍
നോക്കരുതൊട്ടും മത്സ്യമാംസാദികള്‍
അരി,ഗോതമ്പും വര്‍ജ്ജ്യം തന്നെ ...
എല്ലാം വിഷമയമെല്ലാം വിഷമയം..
തൊട്ടിടല്ലെയൊന്നും സോദരാ!
ജീവന്‍ നില്‍ക്കാനെന്തിനി ചെയ്യും 

അതു കൂടൊന്നു മൊഴിയെന്‍ ഡോക്ടര്‍
ഗദ്ഗദമോടെ നിന്നൊരു നേരം
താടി തടവി ഡോക്ടര്‍ മൊഴിഞ്ഞു:
ആഫ്രിക്കയിലെ കാട്ടിന്‍ നടുവില്‍
ആരും കാണാ മരമുണ്ട്
ആ മരത്തിന്‍ ഏഴാം ചില്ലയില്‍
പേരറിയാത്തൊരു പഴമുണ്ട്
കഴുകന്‍ കണ്ണുകളെത്തിടും മുമ്പേ
വിഷജന്തുക്കള്‍ തീണ്ടും മുമ്പേ
പോയിടു വേഗം !പോയിടു വേഗം!!

2 അഭിപ്രായങ്ങൾ:

  1. വായുവിൽ മുഴുവനും മാലിന്യം
    വെള്ളം കുടിപ്പാനില്ലത്രെ
    പഴങ്ങളൊട്ടും കൊള്ളില്ല
    വിഷം കഴിച്ചങ്ങൊടുങ്ങിയാലോ
    കുഴിച്ചിടാനായ് നിലമില്ല!

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...