കുങ്കുമസന്ധ്യകള്‍
കുങ്കുമസന്ധ്യകള്‍
2013 ഏപ്രിൽ 19, വെള്ളിയാഴ്‌ച
നാം കാത്തിരിക്കുന്ന ഒരു പ്രണയ ദുരന്തം...
നിന്നില്‍ ഞാനുണ്ടായിരുന്നല്ലൊ തോഴി
നിറമാര്‍ന്ന ലോകം നീ കാണ്‍മതിന്‍ മുമ്പേ !
നിന്‍സിരാ വഴികളിലുണ്ടായിരുന്നു ഞാൻ
നീല നയനത്തിന്‍ കാന്തിക പ്രഭയിലും
നിലാവിന്‍ പൊന്‍പ്രഭ പാരില്‍ ചിതറുന്ന
നീല രാവിലും പിന്നെ പൊൻപകലിലും
നിദ്രയില്‍ നിന്നുടെ ഹൃദയതാളം
നിറമാര്‍ന്ന സ്വപ്നത്തിന്‍ ഹൃദയ രാഗം
നിഴലായി നിന്‍ക്കുടെയിത്ര നാളുമിനി
നിറമിഴിയാലെ ഞാന്‍ പോയിടട്ടേ ..
കരയാന്‍ കരുത്തില്ലെനിക്കിന്നു പ്രിയനേ
കാറ്റിൽ പറക്കും കരിയില ഞാൻ
കണ്ണുകൾ മെല്ലെയടച്ചിടട്ടേ
കാണാന്‍ കഴിയില്ലയീ വിയോഗം
കനിവോടെ നീ തന്ന സ്നേഹരാഗം
കാലതാപത്താൽ കരിഞ്ഞിടുന്നു
കനകാംബരത്തില്‍ നീ കണ്ണിറുക്കാൻ
കുഞ്ഞിളം താരകമായ് വരേണം
കനവുകൾക്കെല്ലാം വിടയിനി ഞാനെന്റെ
കൂരിരുള്‍ ഗേഹമണമണഞ്ഞിടട്ടേ
ആകുല ചിന്തകൾ വെടിയുകെൻ കാമിനി
ആമോദമായിട്ടിരിക്കയെന്നും
ആരുമേ വാഴില്ല പാരിതിലെന്നാളും
ആസത്യമറിയുക ആദരാൽ നീ
അലിവോടെ നിന്നുടെ ഇഷ്ടാനിഷ്ടങ്ങളെ
അനുധാവനം ചെയ്കയായിരുന്നു
ആരോമലേ നിന്നെ മായ്ച്ചു കളഞ്ഞിട്ടു
ആശിക്കുന്നില്ലൊട്ടും പോയിടുവാന്‍
ആത്മാവ് ഞാനൊരു ആത്മീയ ജീവിയാം
ആജ്ഞനിറവേറ്റുകെന്‍ നിയോഗം
വിരഹിണിയെന്നെ നീ വിട്ടേച്ചു പോവുക
വിണ്ണിലെ താരകമായി വാഴ്ക
വീണ്ടുമാ സാന്നിദ്ധ്യമെന്നെയുണർത്തിടാം
വേദങ്ങളൊക്കെ പറഞ്ഞതല്ലേ !
വിട്ടേച്ചു പതിയെ നീ പോകെ.. പോകെ..
വിളറിടുന്നെന്‍റെ കവിള്‍ത്തടങ്ങള്‍ ...
വരളുന്നു ചുണ്ടുകള്‍ ...വിറളുന്നു കണ്ണുകള്‍ ...
വേദനയാൽ പിടയുന്നു നെഞ്ചം
വിട തരൂ ഇനി ഇവൾ ഓർമ്മ മാത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...