കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, മേയ് 6, ചൊവ്വാഴ്ച

പേടിപ്പിക്കുന്നവൻ

ഞാൻ 
ചിന്തകളുടെ തെളിനീരരുവിയിൽ 
മുഖം നോക്കാനും 
അതിരുകൾ കാണാത്ത 
അനന്തനീലിമയിലൂടെ 
ചിറകുകൾ വീശി പറക്കാനും 
തളരുമ്പോൾ 
മരശിഖരത്തിലെ കൂട്ടിൽ മയങ്ങാനും 
ഒരു കൊടുങ്കാറ്റിന്റെ ആരവത്തിൽ 
പേടിച്ചരണ്ട കുഞ്ഞുങ്ങളെ 
ചിറകിനുള്ളിലൊളിപ്പിച്ചു
തെളിമാനം സ്വപ്നം കാണാനും 
കൊതിക്കുന്ന പക്ഷി 
നീ 
എന്റെ ചിന്തകളിൽ വിഷവിത്തു നട്ടു
ചിറകു വെട്ടി 
ആകാശത്തിനു അതിരിട്ടു 
ഒരു കൊടുങ്കാറ്റിന്റെ 
അട്ടഹാസമായി 
വീണ്ടും വീണ്ടും പേടിപ്പിക്കുന്നവ

3 അഭിപ്രായങ്ങൾ:

  1. വരികൾ ഏറെ ഇഷ്ടമായി..
    ആശംസകൾ !

    മറുപടിഇല്ലാതാക്കൂ
  2. നല്ല മാര്‍ഗ്ഗത്തിലൂടെ ചരിക്കുന്നപക്ഷികള്‍ക്ക്‌ വേട്ടക്കാരനേയും,കഴുകനേയും പേടിയാണല്ലോ!
    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...