കുങ്കുമസന്ധ്യകള്‍

Pagerank

2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

ഇനിയെത്ര കാതങ്ങൾ


അലയുന്ന പുഴതന്റെ 
എരിയുന്ന നെഞ്ചിലായു-
ണരുന്നു കുളിരോർമ്മകൾ 

പതറുന്ന ചുണ്ടിലെ 
പിടയുന്ന വാക്കുകൾ
പകരുന്നു നൊമ്പരങ്ങൾ 

അകലത്തെ കടലൊട്ടു-
മറിയാതെ പോകുന്നീ
യാത്മാവിൻ ഗദ്ഗദങ്ങൾ 

പൊരിയുന്ന മരുഭൂവി-
ലഴലിന്റെ നിഴലിയായി 
ഒഴുകുന്നു കണ്ണീരായ് 

ഇനിയെത്ര തീരങ്ങ-
ളിനിയെത്ര കാതങ്ങളെ-
ത്തുവാനാമോക്ഷ ഭൂവിലേക്കായ്

2 അഭിപ്രായങ്ങൾ:

  1. ആഹ്ലാദത്തിമിര്‍പ്പോടെ സുഗമമായി ഒഴുകിയെത്താന്‍ കഴിയുമാറാകട്ടെ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...