കുങ്കുമസന്ധ്യകള്‍

Pagerank

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

കുരങ്ങമാരും മാമ്പഴക്കാലവും

(ഇതു കാട്ടിലെ കുരങ്ങന്മാരെക്കുറിച്ചുള്ള വെറും ഒരു കല്പിത കഥയാണ്‌ .)

വീണ്ടും വരുന്നു 
ഒരു മാമ്പഴക്കാലം !
കുരങ്ങന്മാർ,
'വിശുദ്ധഏണിയും' കാത്തു 
മാഞ്ചോട്ടിൽ തപസ്സിലാണ് .
മുമ്പ്,
മധുരമാമ്പഴം നുണഞ്ഞവരും
കിട്ടാതെ പോയവരും കൂട്ടത്തിലുണ്ട് .
കിട്ടാമുന്തിരി 
പുളിപ്പിക്കുന്ന കുറുക്കന്മാരുമുണ്ട്‌.
കുരങ്ങന്മാർ,
സദ്ഗുണ സമ്പന്നരും 
സൗമ്യരുമാകുന്ന കാലമാണിത് !
മാവിൽ കേറാൻ,
ഏണി വെച്ചുകൊടുക്കുന്നവർക്ക്,
തോട്ടിപ്പണി വരെ ചെയ്തു കൊടുക്കും !
കേറിക്കഴിഞ്ഞാലോ, 
എന്റമ്മോ,
മധുരമാമ്പഴക്കാലം 
തീറെഴുതിയെടുക്കും !
താഴെ നിന്നുള്ള 
പ്രാക്ക് സഹിക്കാതെയാകുമ്പോൾ,
പല്ലിളിച്ചുകൊണ്ട്,
ഒരു മാങ്ങയെങ്ങാനും
പറിച്ചെറിഞ്ഞാലായി .
കുരങ്ങന്മാരങ്ങനെയാണ്;
അവർക്കു മുഖ്യം,
മാവും അതിന്റെ ഉന്നതശിഖരങ്ങളും .
മാമ്പഴക്കാലം തീരുമ്പോൾ,
വീണ്ടും,
ചുവട്ടിലുള്ളവരെ വന്നു കാണുന്നു 
ഈ മാവേലിക്കുരങ്ങന്മാർ ...
ഇരുകൂട്ടർക്കും സന്തോഷം !

4 അഭിപ്രായങ്ങൾ:

 1. ഇലക്ഷന്‍ കാലത്ത് പ്രസക്തമായ വരികള്‍ .

  മറുപടിഇല്ലാതാക്കൂ
 2. മാമ്പഴക്കാലം!
  മാവിന്‍തുഞ്ചിലേറിയാല്‍ മാമ്പഴത്തിനുവേണ്ടി അന്യോന്യം പിടിവലികൂടി കെട്ടിമറിഞ്ഞ് താഴെവീഴാനും...................
  നന്നായി
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...