കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014 ഏപ്രിൽ 11, വെള്ളിയാഴ്‌ച

നുറുങ്ങുകൾ


കടുകുമണിയോളം പൊന്നു കൊടുത്തു
അവനൊരു 'രതിയന്ത്രം'വാങ്ങി-
പൊന്നിൽ തീർത്തത്
***********************
കാഴ്ചയും മാഞ്ഞുപോയ്‌ കേൾവിയും  മാഞ്ഞുപോയ്‌
ഓർമവിളക്കു കരിന്തിരി കത്തുന്നു
*************************
ജീവിതം-പാട്ടറിയുന്നവനു മധുരരാഗം
അല്ലാത്തവനു കഴുതരാഗം
***********************
ചോരതുപ്പി സൂര്യൻ മരിക്കുന്നതു കണ്ടുപേടിച്ച പകൽ
രാത്രിയുടെ ദാവണിയ്ക്കുള്ളിലൊളിച്ചു
**********************
അറവുമാടുകൾ
വീണ്ടും പുറപ്പെടുന്നു
യജമാനന്റെ വാളിനു മൂർച്ച കൂട്ടാൻ
***********************
ചന്ദ്രികപ്പാൽ തുളുമ്പി വീണു
കറപിടിച്ച സാരിയുമായി നിഴൽ
***************************
ഓടിത്തളർന്ന പകലിനെ
കരിമ്പട്ടുകൊണ്ടു പുതച്ചു കിടത്തി-രാത്രി
****************************
പാമ്പ് ,പടമഴിച്ചു വനനിഗൂഢതകളിലേയ്ക്കു മറഞ്ഞപ്പോൾ
പടവും ചുമലിലേന്തി പുളിയുറുമ്പുകൾ
**************************
ആയുധമില്ലാതെ
പോരാടേണ്ടി വന്നവന്റെ കഥയുംപറഞ്ഞു
രുധിരപാനം നടത്തുന്നതിനിടെ ഈച്ചകൾ ...

6 അഭിപ്രായങ്ങൾ:

  1. ആയുധമില്ലാതെ
    പോരാടേണ്ടി വന്നവന്റെ കഥയുംപറഞ്ഞു
    രുധിരപാനം നടത്തുന്നതിനിടെ ഈച്ചകൾ ...
    നല്ല വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. വലിയ അർത്ഥമൊളിപ്പിച്ചു വച്ചിരിക്കുന്ന ചെറിയ വരികൾ.

    നല്ല ചിത്രീകരണം.

    നല്ല ഉപമകൾ.

    ചില ആശയങ്ങളിൽ മാത്രം പുതുമ തോന്നിയില്ല.

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...