കുങ്കുമസന്ധ്യകള്‍

Pagerank

2013, മേയ് 18, ശനിയാഴ്‌ച

എന്റെ പ്രണയമേ ...

മനസ്സിൽ മഞ്ജുള മാരിവില്ലും
കനവുകളിൽ കനിവൂറും കവിതയും
കരളിന്റെ കുങ്കുമചെപ്പിൽ കുളിരും
മോഹങ്ങൾക്ക് മകരമഞ്ഞിൻ മഞ്ജിമയും
ഏകിയ എന്റെ പ്രണയമേ ...
നിന്റെ വിയോഗ വ്യഥയാൽ
തപിക്കുന്ന ആത്മാവിന്റെ
വരണ്ടുണങ്ങിയ വേനൽപ്പാടങ്ങളിലേക്ക്
സുഖ സുന്ദര ശീതളമായ
ഒരു ഇടവപ്പാതിയായി
പെയ്തിറങ്ങാത്തതെന്തേ...?
ഒരു പനിനീർമഴയായി വീണ്ടും
ഊഷരമായ എന്റെ ഹൃത്തടത്തിലേക്ക്
പെയ്തിറങ്ങുന്നതും സ്വപനം കണ്ടു
ഈ കറുത്തിരുണ്ട ഇടനാഴിയിൽ
കാത്തിരിക്കുകയാണ് ഞാൻ ...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...