കുങ്കുമസന്ധ്യകള്‍

Pagerank

2013, മേയ് 11, ശനിയാഴ്‌ച

ചില മങ്ങിയ രാത്രി ചിത്രങ്ങൾരാത്രിപ്പട്ടിണി മാറ്റാനൊരുവൻ
കൂട്ടും തേടിയിറങ്ങി തെരുവിൽ ...
തെരുവിൻ മൂലയിൽ, ഇരുണ്ടൊരു കോണിൽ
ചുരുണ്ടു കിടക്കും ഭ്രാന്തിപ്പെണ്ണിൻ
ഉദരത്തിലൊരു ജീവൻവിത്ത്
പാകിക്കൊണ്ടവൻ മിന്നി മറഞ്ഞു !


ചീറിപ്പാഞ്ഞു വരുന്നൊരു വാഹനം
മുന്നിൽ നിന്നു തടഞ്ഞു നിറുത്തി
പുറകിലിരുന്നു മയങ്ങുന്നവനെ
പിടിച്ചു വലിച്ചു ഇറക്കി പുറത്തു
മങ്ങിയ തെരുവുവിളക്കിൻ പ്രഭയിൽ
തലയും കൊയ്തവർ ഓടി മറഞ്ഞു !


ഉടുതുണിയില്ലാ നിഴൽരൂപങ്ങൾ
ഇരുട്ടിലിഴഞ്ഞു നടന്നീടുന്നു ...
നിഗൂഡരഹസ്യവും പേറിയീ രാത്രി
കറുത്ത് തുടുത്തു ഭീതിദമായി ...
നട്ടപ്പാതിര നേരം സൂര്യൻ
ഉദിക്കുകിലെല്ലാം മാന്യ മുഖങ്ങൾ !


പകലവർ വാഴും ജനസേവകരായ് ..
മൂല്യങ്ങൾ തൻ കാവൽക്കാരായ് ..
നല്ലൊരു താതൻ,നല്ലൊരു പതിയായ് ..
പകൽ പ്രഭ മെല്ലെ മാഞ്ഞീടുംമ്പോൾ
ഉല്പരിവർത്തനം വന്നു വീണ്ടും
പ്രജ്ഞയില്ലാ നിഴൽരൂപങ്ങൾ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...