കുങ്കുമസന്ധ്യകള്‍

Pagerank

2013, മേയ് 6, തിങ്കളാഴ്‌ച

സൗഹൃദങ്ങൾ

ആകാശപ്പൂമരക്കൊമ്പിൽ നിന്നും

ഞെട്ടറ്റു വീണൊരു താരകപ്പൂ-
വിൻ വിത്തിൽ നിന്നുമുയർന്നിടുന്നു
മന്നിതിൽ സൗഹൃദത്തിൻ പൂമരം !
വെള്ളം,വളവും നാമേകിയെങ്കിൽ
വിരിയും നറുമലർ വിങ്ങി വിങ്ങി
ജീവിത ദുഃഖത്തിൻ വീഥികളിൽ
ചൊരിയും പരിമളമെങ്ങുമെങ്ങും .
യാതനയാലെ നാം നീങ്ങിടുമ്പോൾ
ആശ്വാസമായ് വരും സൗഹൃദങ്ങൾ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...