കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, മേയ് 1, ബുധനാഴ്‌ച

സ്ത്രീ+ധനം=സ്ത്രീരോദനം

സ്ത്രീ+ധനം=സ്ത്രീരോദനം - മലയാളകവിതകള്‍


കാഞ്ചന മാല്യങ്ങൾക്കായീടുമോ 

ജീവിത,മഴകൊത്ത,താക്കി മാറ്റാൻ ?

ലോഹ,ത്തിളക്ക,ങ്ങളേകീടുമോ 

സ്നേഹത്തിൻ പൂങ്കുളിർപൂഞ്ചോലകൾ ?


വരവർണ്ണ പൂജകർ തീർത്തീടുന്നു 

ബാഷ്പാംബു കൊണ്ടൊരു വീജിമാലി 

കല്ലോലമാലി തൻ ഉൾത്തടത്തിൽ 

കര കാണാനാകാതെ പെണ്‍മനസ്സ് 


പെണ്ണിൻ കഴുത്തിൽ വരണമാല്യം 

ചാർത്തുവാാൻ  പൊന്നിൻ മഹിമ വേണം 

പൊണ്ണൻമാരൊത്തിരി 'പൊന്നഴക്' 

തേടുമ്പോൾ 'പെണ്ണഴ'കെന്തു മൂല്യം 


ദാമ്പത്യ,മാകുമൊ,രനവദ്യ സുന്ദര 

പൂക്കാലം വന്നു വിളിച്ചുണർത്താൻ 

ധനമാണ് സ്ത്രീയെന്നൊരുൽകൃഷ്ട- 

ചിന്തതൻ ദിവ്യ വെളിച്ചമുദിച്ചീടണം ! 


പാവങ്ങൾ തന്നുടെ വേർപ്പിന്റെ,യുപ്പിനെ 

സ്ത്രീധനമായി ഭുജിച്ചീടുമ്പോൾ 

ജീർണിച്ചു പോയ മനസ്സിന്റെ തന്ത്രിയിൽ 

എങ്ങിനുതിർന്നിടും ശാന്തിമന്ത്രം...? 


പെണ്മക്കൾ പ്രായം തികഞ്ഞ വീട്ടിൽ 

നീറി പിടയുന്നൊരച്ഛനുണ്ട് 

ആ മാനസം കാണാൻ ത്രാണിയില്ലാ- 

തുള്ള നാമെല്ലാം തൃണങ്ങൾ തന്നെ ...!




4 അഭിപ്രായങ്ങൾ:

  1. കാലികമായ ഒരു വിശയം വളരെ നന്നായി ഒരു നല്ല രീതിയിൽ കുറിച്ചതിന്ന് എല്ലാ ഭാവുകങ്ങളും...........

    മറുപടിഇല്ലാതാക്കൂ
  2. പാവങ്ങൾ തന്നുടെ നേത്രാംബൂവിൻ വില
    സ്ത്രീധനമായി ഭുജിച്ചീടുമ്പോൾ
    അജീർണ്ണം പിടിച്ച മനസ്സിൽ നിന്നും
    എങ്ങിനുതിർന്നിടും ശാന്തിമന്ത്രം...?

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...