കുങ്കുമസന്ധ്യകള്‍

Pagerank

2013, മേയ് 12, ഞായറാഴ്‌ച

ശപിക്കല്ലേ..അമ്മേ ...മക്കൾ തൻ സ്വർഗ്ഗമിരിപ്പതു മാതാവിൻ
കാൽക്കീഴിലെന്നു തിരുവചനം !
ആ കണ്‍കളൊന്നു നിറഞ്ഞു തുളുമ്പുകിൽ
നിശ്ചയം ഭസ്മമായ് തീർന്നിടും നീ !


കുഞ്ഞു നാളൊന്നിൽ നീ ആർത്തു കരഞ്ഞപ്പോൾ
വറ്റി വരണ്ടൊരാ ചുണ്ടുകളിൽ
കനിവോടെ സ്നേഹാമൃതേകിയോരമ്മ നിൻ
കാൽക്കൽ പരവശയായി നിൽപ്പൂ ...


ആലംബഹീനനായ് മണ്ണിൽ പിറന്ന നീ,
ചരണകമലം നിലത്തടിച്ചു,
ആക്രന്ദിതമോടെ നിഷ്പ്രജ്ഞനാകുമ്പോൾ
അലിവോടെ ദോഹജം ഏകിയമ്മ ...


ഇരവും പകലും നിൻ ക്ഷേമൈശ്വര്യങ്ങൾക്കായ്
നോയ്മ്പും നോറ്റവർ കാത്തിരുന്നു ...
ഏതേതുപഹാരം തുല്യമീ സ്നേഹത്തി-
നായി നീ ഏകിടുമീജഗത്തിൽ !


കല്ലല്ല ! നിന്മനമെങ്കിൽ നീ നിശ്ചയം
കനിവിന്റെ ചിറകുകൾ താഴ്ത്തിടട്ടേ ...
ശോഷിച്ചു പോയൊരീ മെയ്യിനെ താങ്ങി നീ
ശേഷിച്ച കാലം കൃതജ്ഞനാകൂ ...


പെറ്റ വയറിനെ വൃദ്ധസദനത്തിൽ
തള്ളി വിടും മുമ്പൊന്നോർത്തു നോക്കൂ
നിന്റെ വിയർപ്പാലെ വളരുന്ന മക്കളും
ഈ ചെയ്തികൾക്കെല്ലാം സാക്ഷികളാം !


ഒരു ഭിക്ഷപ്പാത്രം നീ എകിയവർക്കായി
തെരുവിലെറിയും മുമ്പോർത്തീടണം
ചെയ്തികളെല്ലാം വിഷം ചീറ്റും നാഗമായ്
ആഞ്ഞു കൊത്തുന്നൊരു കാലം വരും...!

13 അഭിപ്രായങ്ങൾ:

 1. പെറ്റ വയറിനെ വൃദ്ധസദനത്തിൽ
  തള്ളി വിടും മുമ്പൊന്നോർത്തു നോക്കൂ
  നിന്റെ വിയർപ്പാലെ വളരുന്ന മക്കളും
  ഈ ചെയ്തികൾക്കെല്ലാം സാക്ഷികളാം !

  ഹൃദയാദ്രമായ വരികള്‍ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. അമ്മ എന്ന മഹത്ത്വത്തെ എത്ര വാഴ്ത്തിയാല്‍ ആണ് മതിയാവുക

  മറുപടിഇല്ലാതാക്കൂ
 3. വൃദ്ധർക്ക് നന്മയുടെ പ്രതിക്ഷകൾ വിടരടെ എന്നു ഞാൻ ആശംസിക്കില്ല കാരണം അവരുടെ മക്കൾക്ക്‌ നല്ല ബുദ്ധി വരട്ടെ എന്നു നമ്മുക്ക് ഒരുമിച്ചു പ്രാർത്ഥിക്കം നാളെ ഞാനും നിങ്ങളും മുത്തശ്ശിയും മുത്തശ്ശനും അവന്ടെ എന്നും ഇങനെ ഫൈസ്ബൂകിൽ നോക്കി ഇരുന്നാൽ മതിയോ?............

  നന്മയുടെ വെളിച്ചം പരത്തി നമുക്ക് വഴി കാട്ടുന്ന വൃദ്ധര്ക്ക് ജിവിത സഹായനത്തിൽ സ്നേഹത്തിന്റെ കരസ്പര്ഷംവുമായി നമ്മുക്ക് അവരുടെ കൂടെ നീൽകം എന്ന ഓര്മപെടുത്തൽ ആവട്ടെ ഇന്നത്തെ പോസ്റ്റ്‌

  മറുപടിഇല്ലാതാക്കൂ
 4. നന്നായിട്ടുണ്ട്..

  നല്ല ചിന്തകള്‍
  മുതിര്‍ന്നവരുടെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ..

  മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...