കുങ്കുമസന്ധ്യകള്‍

Pagerank

2014, ജൂലൈ 30, ബുധനാഴ്‌ച

മധ്യവര്‍ഗ്ഗം

പുകയാത്ത അടുപ്പുകള്‍
പറയാത്ത കഥകള്‍
പുറംലോകമറിയാതെ
പ്രാരബ്ധപ്പെട്ടിയില്‍...
ആളുണ്ട് അര്‍ത്ഥമില്ലാത്തവന്
കോളുണ്ട്‌ അര്‍ത്ഥമുള്ളവന്
ഇടയ്ക്കുണ്ട് മധ്യവര്‍ഗ്ഗം
ആളുമില്ല കോളുമില്ല
വീടിന്റെ  പുറംമോടിയ്ക്കുള്ളില്‍
കണ്ണീരുപ്പു കൊണ്ടു
അടുപ്പു പുകയ്ക്കുന്നവര്‍..
നനഞ്ഞ കണ്ണുകള്‍
കണ്ണടകള്‍ക്കുള്ളില്‍
മറയ്ക്കുന്നവര്‍..
എല്ലായിടത്തുമുണ്ടവര്‍
എവിടേയുമില്ലവര്‍


2 അഭിപ്രായങ്ങൾ:

  1. മദ്ധ്യവര്‍ഗ്ഗം അനുഭവിക്കുന്ന ദുഃഖവും,വേദനയും സത്യസന്ധമായി പകര്‍ത്തിയിരിക്കുന്നു കവിതയില്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. വായനയ്ക്ക് അഭിപ്രായത്തിനും വളരെ നന്ദി സര്‍ ..സസ്നേഹം ...

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...