കുങ്കുമസന്ധ്യകള്‍

Pagerank

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

പുന:പ്രതിഷ്ഠ

അറിയാമായിരുന്നു
തിരിച്ചു വരുമ്പോഴേക്കു
എല്ലാം എന്നെ ഉപേക്ഷിച്ചു പോകുമെന്ന്
അതു കൊണ്ടായിരുന്നു
കുറച്ചു മുല്ലപ്പൂവും ചെമ്പകവും
രണ്ടു ചക്കയും
ചക്കയിട്ടപ്പോൾ കിട്ടിയ
തത്തയും കുയിലും അണ്ണാറക്കണ്ണനും
ചെമണ്‍ നിരത്തിൽ നിന്നിത്തിരി മണ്ണും
ലഗ്ഗേജിന്റെ കൂടെ കൊണ്ടു പോയത്...
ഇനി  മനസ്സിലെ  പച്ച പറമ്പിനെ
കോണ്‍ക്രീറ്റ് മലകളിലേയ്ക്കു ആവാഹിച്ചിരുത്തി
അവയെല്ലാം പുന:പ്രതിഷ്ഠിക്കണം

4 അഭിപ്രായങ്ങൾ:

  1. വികല വികസനങ്ങള്‍ ഉള്ളു നോവിപ്പിക്കുമ്പോള്‍ ..അല്ലേ ?

    മറുപടിഇല്ലാതാക്കൂ
  2. നിസഹായതയില്‍ നിന്നുയിര്‍കൊണ്ട ശക്തമായ വരികള്‍
    ആവാഹിച്ചിരുത്തി\അവസാനത്തെ രണ്ടാമത്തെ വരിയിലെ അ\ആ ആക്കണം
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...