കുങ്കുമസന്ധ്യകള്‍

Pagerank

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

എനിക്കൊന്നു ഗർജ്ജിക്കണം

മൗനത്തിന്റെ ഇരുമ്പുമറയ്ക്കുള്ളിൽ
ഒളിപ്പിച്ചു വെയ്ക്കാറുണ്ട്‌
സാഗര ഗർജ്ജനങ്ങൾ

തുരുമ്പിച്ച ദ്വാരങ്ങളിലൂടെ
ഊർന്നിറങ്ങുന്ന ശബ്ദവീചികളുടെ
ആലക്തികപ്രഹരങ്ങളിൽ
പിടയാറുണ്ട് ചിലരൊക്കെ

വെപ്പുചിരികൾക്കുള്ളിൽ
പ്രജനനം നടത്തുന്ന വിഷബീജങ്ങളും
സത്യത്തിന്റെ ഒച്ചുവേഗത്തിൽ
പൊതിഞ്ഞ നുണകളും
മൂന്നാം കണ്ണിന്റെ
സഹനസീമകളെ ഉല്ലംഘിക്കുമ്പോൾ
സ്വയം തീർത്ത തടവറ പൊളിച്ചു
ദിഗന്തങ്ങൾ നടുങ്ങുമാറുച്ചത്തിൽ
എനിക്കൊന്നു ഗർജ്ജിക്കണം
 

4 അഭിപ്രായങ്ങൾ:

 1. Windows 10 upgrading ഉം മറ്റുമായി സിസ്റ്റം അല്പം മാറ്റത്തിരക്കിലായിരുന്നു ...അതാണ്‌ fb-യിലും ബ്ലോഗിലും വരാന്‍ വൈകിയത് ....പിന്നെ കവിത അസ്സലായിട്ടുണ്ട് ,പതിവ് പോലെ ...ഒന്നുറക്കെ കരയാനും അലറാനും തോന്നുന്ന അവസ്ഥകള്‍ .അല്ലേ ?

  മറുപടിഇല്ലാതാക്കൂ
 2. വളരെ നന്ദി സാര്‍ ..താങ്കളെ നാഥന്‍ തുണക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 3. മാനസികസമ്മര്‍ദ്ദങ്ങളില്‍ വീര്‍പ്പുമുട്ടുന്നവരാണെങ്ങും...
  നല്ല വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...