കുങ്കുമസന്ധ്യകള്‍

Pagerank

2014, ഒക്‌ടോബർ 15, ബുധനാഴ്‌ച

ഞങ്ങളുടെ അഹമ്മതികൾ


വാൾമൂർച്ചയിൽ ഗള നാളം മുറിയുമ്പോൾ 
ആർത്തനാദത്തിന്റെ ചെന്നിണപ്പൂക്കളാ-
ലഭിശപ്ത ജന്മത്തിൻ പ്രാണൻ പിടയുമ്പോൾ 
അഹമ്മതി,യെന്നതി,ന്നോതുന്നുവോ നിങ്ങൾ ?

പ്രാക്തന മഹിമ തൻ വേരുകളാഴത്തി-
ലള്ളി,പ്പിടിച്ചൊരീ,യുർവ്വര മണ്ണിന്റെ 
കന്യകാത്വം കാക്കാൻ ചുടു ചോരയേകുമ്പോൾ 
അഹമ്മതി,യെന്നതി,ന്നോതുന്നുവോ നിങ്ങൾ ?

ഭിക്ഷുവായ് വന്ന നീയിച്ഛിച്ചതെൻ മണ്ണ് 
പിന്നെ,യാഴത്തിൽ പതിഞ്ഞൊരെൻ സംസ്കൃതി 
കാലടിക്കീഴിലെ മണ്ണിനെ പ്രണയിച്ചാൽ 
അഹമ്മതി,യെന്നതി,ന്നോതുന്നുവോ നിങ്ങൾ ?

അതിജീവനത്തിന്റെയീ മരുഭൂമിയിൽ 
പ്രാണൻ പറക്കാതെ നോക്കട്ടേ ഞങ്ങളും 
മാനുജരായി പിറന്നില്ലേ മണ്ണിതിൽ !
അഹമ്മതി,യെന്നതി,ന്നോതുന്നുവോ നിങ്ങൾ ?

---------------------------------------------------------
നിൽപ്പു സമരം സിന്ദാബാദ് !

4 അഭിപ്രായങ്ങൾ:

 1. കാര്യമറിയാത്തവര്‍ എന്തുമോതട്ടെ ..വിട്ടേക്കുക .

  മറുപടിഇല്ലാതാക്കൂ
 2. മാളികമുകളിലേറിയ മന്നന്മാര്‍ക്ക്
  കൂരയില്ലാതലയുന്നവരുടെ വേദനയറിയുമോ?!!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. .അതെ അറിയാന്‍ ശ്രമിക്കാറില്ല .വായനയ്ക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി സാര്‍

  മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...