കുങ്കുമസന്ധ്യകള്‍

Pagerank

2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

അനാഥ ജഡം


അനാഥ ജഡം 
എറണാകുളം റെയിൽവേസ്റ്റേഷനിൽ.
കോഴിക്കോട്ടു നിന്നും 
തിരുവനനന്തപുരത്തേക്കുള്ള 
റെയിൽവേ ടിക്കറ്റ് പോക്കറ്റിൽ  ഭദ്രം.
മരണം 
വാർദ്ധക്യ സഹജമെന്നും 
രോഗകാരണമെന്നും 
അപകടമെന്നും സംസാരങ്ങൾ.
മരണഹേതു 'ജനന'മെന്നു 
ഓർമയുടെ ബോധിവൃക്ഷത്തണലിൽ 
ചിതറിക്കിടക്കുന്ന ലിഖിതങ്ങളിലൊന്ന് .
ലക്ഷ്യങ്ങൾ സ്വപ്നങ്ങളാണ്, 
നിയന്ത്രണവിധേയമല്ലാത്ത മോഹങ്ങൾ ...
ആയുസ്സിൽ നിന്നും 
ഇറ്റിറ്റി വീഴുന്ന സമയത്തുള്ളികൾ 
നെയ്തെടുക്കുന്നതാണ് ജന്മപത്രികകൾ .
ഏതു സമയവും ഉടഞ്ഞു തകരാം ...
അതാണു ജീവിതത്തിന്റെ സൗന്ദര്യവും 

2 അഭിപ്രായങ്ങൾ:

  1. ജീവിതയാത്രയില്‍ അവരവര്‍ക്ക് നിശ്ചയിച്ച സ്റ്റോപ്പുകളില്‍ ഇറങ്ങിപ്പോകുന്നവര്‍................
    നന്നായി കവിത
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...