കുങ്കുമസന്ധ്യകള്‍

Pagerank

2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

മരണമില്ലാത്ത ഓർമ്മകൾ

മറവി തൻ ശ്മശാനത്തി-
ലാരും കാണാതോർമ്മകളെ-
ത്രയോ കുഴിച്ചു മൂടി ഞാൻ !

എന്നിട്ടുമെന്തേയവ
നേടുന്നു പുനർജ്ജനികൾ ?

എന്നിട്ടുമെന്തേയവ
വിതറുന്നു മുള്ളുകളെൻ
വഴിത്താരകളിൽ ?

ഇരുളിന്റെ
മറവിലൊളിഞ്ഞിരിക്കും
കരളിന്റെ മുറിവിൽ
മുളക് തേക്കും
ഉറക്കമെനിക്കെന്നും
അന്യമാക്കും

എന്റെയേകാന്ത
വഴികളിലൊക്കെ വന്നു നിൽക്കും
ഇന്നലെകളിലേയ്ക്കൊരു
കൈചൂണ്ടിയുമായ്

ചിലതൊക്കെ വരും
പൂനിലാരാത്രിയിലൊരു
കുളിർക്കാറ്റിനോടൊപ്പം-
കിന്നാരം മൂളുവാൻ

ഓർമ്മളുടെ മരണമെന്റെ
മരണമായിരിക്കു,മെന്നൊരോർമ്മ
വന്നു കാതിൽ ...

3 അഭിപ്രായങ്ങൾ:

 1. ഇന്നലെകള്‍ മറന്നു പോകാതിരിക്കാന്‍ നല്ലതായാലും ചീത്തയായാലും ഓര്‍മ്മകള്‍ ഉണ്ടാവട്ടെ ,,,! നല്ല വരികള്‍ ...!

  മറുപടിഇല്ലാതാക്കൂ
 2. നന്ദി വായനയ്ക്കും അഭിപ്രായത്തിനും

  മറുപടിഇല്ലാതാക്കൂ
 3. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...