കുങ്കുമസന്ധ്യകള്‍

Pagerank

2014, ഓഗസ്റ്റ് 10, ഞായറാഴ്‌ച

കുരുടന്മാരുടെ സാമ്രാജ്യം

രുധിരപാനം നടത്തി 
ചുവന്നു തുടുത്ത സൂര്യൻ 
ചെമ്മഴ പെയ്യിക്കുന്ന ചെമ്മാനം 
ചെങ്കടലിൽ ചിറകറ്റ തുമ്പികൾ 
വറുതിക്കാറ്റിൽ 
തകരുന്ന അതിജീവനമന്ത്രങ്ങൾ 
മരണാരവങ്ങളിൽ 
നടുങ്ങുന്ന ദിഗന്തങ്ങൾ 
ശിശിരയുദ്ധങ്ങളിൽ 
സ്മാരകങ്ങളായ ഉണക്കമരങ്ങൾ 
വസന്താഗമനത്തെ തടയുന്ന 
നിഗൂഢഭാഷ്യങ്ങളുടെ വെപ്പുചിരികൾ 
നക്ഷത്രവെളിച്ചത്തെ 
മുക്കിക്കൊല്ലുന്ന മേഘക്കടൽ 
ശൂന്യമായ വേദഗ്രന്ഥങ്ങളിൽ 
ചെകുത്താന്റെ മുട്ടകൾ 
കുരുടന്മാരുടെ സാമ്രാജ്യത്തിൽ 
കാഴ്ചയുള്ളവർ അപമാനിതരായിരിക്കും 

5 അഭിപ്രായങ്ങൾ:

 1. അമര്‍ഷം ...അതിങ്ങനെയെങ്കിലും പെയ്തു തീരട്ടെ ..!

  മറുപടിഇല്ലാതാക്കൂ
 2. കുരുടന്മാരുടെ സാമ്രാജ്യത്തിൽ
  കാഴ്ചയുള്ളവർ അപമാനിതരായിരിക്കും
  നന്നായിരിക്കുന്നു കവിത
  (രുതിരപാനം എന്നത് രുധിരപാനം എന്നാക്കുക)
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. നന്ദി സര്‍ അഭിപ്രായത്തിനും വായനയ്ക്കും ...ഓക്കേ അത് ശ്രദ്ധിച്ചില്ല

  മറുപടിഇല്ലാതാക്കൂ
 4. കുരുടന്മാരുടെ സാമ്രാജ്യത്തിൽ
  കാഴ്ചയുള്ളവർ അപമാനിതരായിരിക്കും
  ..
  വളരെ ശരിയാണ്‌!

  മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...