കുങ്കുമസന്ധ്യകള്‍

Pagerank

2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

മകനേ നിന്നോട് ...

പണ്ടൊക്കെ മകനേ..
കിണർവറ്റുന്നതപൂർവമിന്നോ ?
വറ്റിവരളുന്നാത്മാവിനാർദ്രനീരൊയുക്കും
സ്നേഹത്തിന്നൂഷ്മളഭാവങ്ങളും .
കുന്നും മരങ്ങളും  നാടുകടന്നിടുമ്പോൾ
ഭൂമിയുടെ കണ്ണീർ പ്ലാസ്റ്റിക് കുപ്പികളിൽ
ഭൂതകാലം സ്വപനംകണ്ടു മയങ്ങുന്നു .
മകനേ ...
ഓരോ കിണർവറ്റുമ്പോഴും
നീ കേൾക്കുന്ന നേർത്തശബ്ദം
തളർന്നു വരുന്ന കാലത്തിന്റെ
ചിറകടികൾ തന്നെയാണ് .....
ആത്മബോധശൂന്യരുടെ മുന്നിൽ
'ഇന്നുകൾ'മാത്രമേയുള്ളൂ
മകനേ
നാളെത്തെ മരുഭൂമിയിൽ നിന്നും
ജീവന്റെ അവസാനത്തെ പിടച്ചിൽ
ഞാൻ കാണുന്നു ...
വറ്റിയ കിണറിന്റെ രോദനങ്ങൾ
ഇനി നിനക്കെന്റെ
നെഞ്ചിലൂടെ കേൾക്കാം...

2 അഭിപ്രായങ്ങൾ:

  1. നൊമ്പരപ്പെടുത്തുന്ന കവിത
    നന്നായിരിക്കുന്നു
    മൂന്നും താഴെനിന്ന് മൂന്നാമത്തെതും വരികളിലെ അക്ഷരത്തെറ്റ് തിരുത്തണം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...