കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2018 ജൂൺ 7, വ്യാഴാഴ്‌ച

ഒരു വാക്ക്...


നന്മ മാസിക,മേയ് ലക്കം
ഒരു വാക്ക്...
--------------
ഒരു വാക്കു മതി-
ഇന്ദ്രിയങ്ങൾക്കു കുളിരുപകരുന്നത് !
മന്ത്രികദണ്ഡ് കൊണ്ടുതൊടുമ്പോൾ
ചലിക്കാൻ തുടങ്ങുന്ന പ്രതിമപോലെ
ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പില്ലാത്തവനെ
എന്റെ ജീവനേയെന്ന് പ്രകാശിപ്പിക്കുന്നത്.
ശൂന്യാകാശത്തിലെന്ന പോലെ
മുതുകുഭാരക്കെട്ടുകൾ
പഞ്ഞിക്കെട്ടുകളാക്കുന്നത്.
നിർഭയത്വത്തിന്റെ മേൽക്കുപ്പായമണിഞ്ഞു
നിത്യതയുടെ കവാടം തുറക്കാനുള്ള താക്കോലാണ്
മരണത്തിന്റെ മാന്ത്രികസുരത വേളയെന്ന്
ഉണ്മയുടെ കാട്ടുപൂവാകുന്നത്.
ചതി,കെണിവെച്ചു പതിയിരിക്കുന്ന
ഇരുളിടങ്ങളിൽ നിന്ന്
വെളിച്ചത്തെ അരിച്ചെടുക്കാൻ
വിവേകത്തിന്റെ അരിപ്പയാകുന്നത്.
കനൽ മൂടിയ മനഃസ്ഥലിയിലേയ്ക്ക്
ഇടയ്ക്കെപ്പോഴോ ഇറ്റിറ്റു വീണ
ഹിമകണങ്ങൾ മാത്രമേ
ഓർമ്മയിലുള്ളൂ എന്നിരിക്കേ
പറയൂ...
ലിപിഭാരമില്ലാത്ത
വ്യാകരണത്തിന്റെ ചങ്ങലക്കെട്ടുകൾ ഇല്ലാത്ത
ആ വാക്ക് പറയാൻ
ആരാണുള്ളത്..?

4 അഭിപ്രായങ്ങൾ:

  1. ലിപിഭാരമില്ലാത്ത
    വ്യാകരണത്തിന്റെ ചങ്ങലക്കെട്ടുകൾ ഇല്ലാത്ത
    ആ വാക്ക് പറയാൻ
    ആരാണുള്ളത്..?
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. എന്താ ശയ്യഴക്..മെയ്യഴക്...ഇതാണ് കവിത.പ്രതിഭാധനനായ കവീ എപ്പോഴും മസ്സിലുണ്ടാകും.
    എന്‍റെ ബ്ലോഗിലും സമയം കിട്ടുമ്പോള്‍ വന്നു ശരിയായ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ കൊതിയായി.അല്ലാഹു അനുഗ്രഹിക്കട്ടെ ...ഇനിയെപ്പോഴാണ്‌ പുസ്തകം പ്രസിദ്ധീകരിക്കുന്നത് ?

    മറുപടിഇല്ലാതാക്കൂ
  3. ഈ കവിത ഞാന്‍ എന്‍റെ രണ്ടാമത്തെ ബ്ലോഗായ 'വാക്കക 'ത്തില്‍ താങ്കളുടെ പേരും എന്‍റെ അഭിപ്രായവും പങ്കു വച്ച് പ്രസിദ്ധീകരിക്കട്ടെ.അനുവാദത്തിനു കാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ഇക്കാ സ്നേഹം. ഇമെയിൽ ഇട്ടു. സന്തോഷം. ഇക്കാന്റെ പ്രോത്സാഹനത്തിന് എന്നും നന്ദി. നന്മകൾ. ഷുക്കൂർ

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...