കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2015, ഏപ്രിൽ 8, ബുധനാഴ്‌ച

വാലൊരു വിനയാകുമ്പോൾ


കൊടുമുടിയുടെ ഉച്ചിയിലെത്തുമ്പോൾ
ഇന്നലെകളിലെ ഘനാന്ധകാരത്തിലേയ്ക്കു
നീണ്ടു കിടക്കുന്ന വാലൊരു ശല്യമാകും
വാലറ്റത്തു നിന്നും
പൊട്ടിയൊലിക്കുന്ന വൃണം
നാറാൻ തുടങ്ങുമ്പോൾ
വാലിനെ തന്നെ നിഷേധിക്കും
കറുത്ത അദ്ധ്യായങ്ങൾ
ഇറുത്തു മാറ്റുമ്പോഴാണ്
തുറന്ന പുസ്തകങ്ങൾ ജനിക്കുന്നത്
നാടിനു മറവിരോഗം ബാധിച്ചാലും
പ്രതിഷ്ഠകളുടെ തിരുനെറ്റികളിൽ
കാലം മായ്ക്കാതെയിടുന്ന
ചില കറുത്ത പൊട്ടുകളുണ്ടാകും..

6 അഭിപ്രായങ്ങൾ:

  1. നാടിനു മറവിരോഗം ബാധിച്ചാലും
    പ്രതിഷ്ഠകളുടെ തിരുനെറ്റികളിൽ
    കാലം മായ്ക്കാതെയിടുന്ന
    ചില കറുത്ത പൊട്ടുകളുണ്ടാകും..
    നല്ല വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. വാഴുന്നവരുടെ ജീര്‍ണ്ണനാറ്റം 'വാലിന്‍റെ'ബിംബകല്പനയിലൂടെ മനോഹരമാക്കി .അഭിനന്ദനങ്ങള്‍....!

    മറുപടിഇല്ലാതാക്കൂ
  3. വാല്... വാലിനെക്കുറിച്ചിങ്ങനെയും കവിതയെഴുതാമല്ലേ... അതി ഗംഭീരം.. !!
    കൊടുമുടികളുടെ നെറുകയിലെത്തുമ്പോള്‍ ഈ വാല് അറുത്തുമാറ്റാന്‍ ശ്രമിക്കുന്ന ഒരു പാട് പേരുണ്ട്... കവിത വളരെയിഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...