കുങ്കുമസന്ധ്യകള്‍

Pagerank

2015, മാർച്ച് 21, ശനിയാഴ്‌ച

അഗ്നിഭാഷ

അഗ്നിക്കറിയാവുന്നത്
ഒരേയൊരു ഭാഷ മാത്രം
അഗ്നിഭാഷ .
കറുത്ത നിശ്വാസങ്ങളിലൂടെ പടരും
വെളുത്ത പ്രതലങ്ങളിൽ കരി വീഴ്ത്തും
ഹൃദയങ്ങളിൽ ചാവുനിലങ്ങൾ പണിയും

നാക്കിൻതുമ്പിൽ നിന്നും
തെറിച്ചുവീഴുന്ന തീ ലാർവകൾ
ഇരുണ്ട സ്ഥലികളിൽ വിരിയും
അശാന്തിയുടെ കാറ്റിൽ പടരും
ഹൃദയങ്ങളിൽ  അരക്ഷിതത്വത്തിന്റെ
മലയിടുക്കുകൾ തീർക്കും

മരുന്നുകൾക്കു  ഉണക്കാനാകാത്ത  മുറിവുകളുണ്ട്‌!
മുറിവുകൾ ഉണ്ടാകാതെ നോക്കണമെങ്കിൽ
പ്രജ്ഞയിൽ നിലാവിന്റെ നീരൊഴുക്കു വേണം
ജനാധിപത്യത്തിന്റെ പച്ചമരത്തണൽ
അഗ്നിയുത്പാദകർക്കുള്ളതല്ല..

2 അഭിപ്രായങ്ങൾ:

  1. നാവില്‍നിന്നും തെറിക്കുന്ന തീയ്യാണ്‌
    എല്ലാ നാശങ്ങള്‍ക്കും ഹേതു!
    അര്‍ത്ഥമുള്ള കവിത
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...