പറഞ്ഞു പോയ
പതിരായ വാക്കുകളുടെ
തീരത്തു നിൽക്കുമ്പോഴും
ഉള്ളിൽ അലയടിക്കുന്നുണ്ട്
പറയാതെ പോയ
വാക്കുകളുടെ മഹാസമുദ്രം
അകാലത്തു പിടഞ്ഞു മരിച്ച
വാക്കുകളുടെ ചിതാഭസ്മവും പേറി
ഉള്‍ച്ചൂടിനെ കൂട്ടുപിടിച്ചൊരു
യാത്രയല്ലിത്
മൗനത്തിന്റെ
മേഘപടലങ്ങൾക്കുള്ളിൽ നിന്നും
നാമ്പു നീട്ടാൻ വെമ്പുന്ന
പുതു മുകുളങ്ങളുടെ
ആത്മാവിന്റെ അടയാളം
തേടിയുള്ള യാത്രയാണിത്
പ്രായോഗിക ജീവിതത്തിന്റെ
പരുക്കൻ തലങ്ങളിൽ തട്ടി
മൃതിയടഞ്ഞ വാക്കുകളുടെ
ശവപ്പറമ്പിനെ ചുറ്റുന്ന
മൗനത്തിന്റെ മതിലിൽ കേറിയിരുന്നു
ഇനിയും പിറക്കാത്ത നക്ഷത്രങ്ങളെ
താരാട്ടുകയാണു ഞാൻ ...
അര്‍ത്ഥമുള്ള വാക്കുകളും,വരികളും....
മറുപടിഇല്ലാതാക്കൂആശംസകള്
thanks sir
മറുപടിഇല്ലാതാക്കൂ