മാടമ്പികൾ വാഴും നാട്ടിലെനിക്കൊരു
മാടപ്രാവിൻ മനമെന്തിനു തന്നു നീ ?
തീറ്റുവാനായിട്ടീ ദുഷ്ടജന്മങ്ങളെ
തീറെഴുതിപ്പോയെൻ കഷ്ടജന്മം പ്രഭോ !
കുന്നും വിഴുങ്ങിവർ കാടും വിഴുങ്ങിവർ
കാട്ടാറിൻ ചോര കുടിച്ചു മദിച്ചിവർ
പാഴാക്കി പാടങ്ങൾ നാശാക്കി നാടുകൾ
പാവങ്ങളെയിട്ടിട്ടെന്നും കറക്കുന്നു
നിയമം പടക്കുന്നിവർക്കായിവരെന്നും
നീതിതൻ ദേവത നിദ്രയെ പൂകുന്നു
ബുദ്ധിയില്ലാത്തൊരു ബുദ്ധിജീവിക്കൂട്ടം
അധികാരഗർവ്വിൻ കുഴലൂതിയാർക്കുന്നു
ചന്ദ്രനിൽപോയാലും ചൊവ്വയിൽപോയാലും
'പട്ടിണിക്കൂട്ടം'കടങ്കഥയാകുമോ ?
പട്ടിണിയില്ലെന്നു നാക്കു വളക്കുമ്പോൾ
'വിൻഡോ ഗ്ലാസ്സൊന്നു' തുറന്നിട്ടുനോക്കണം
ദുഷ്ടന്മാരെ പനപോലെ വളർത്തുകിൽ
കഷ്ടത്തിലായിടുമീ തുച്ഛജന്മങ്ങൾ
അഷ്ടിക്കില്ലാ വക തുഷ്ടിക്കില്ലാ വക
ലജ്ജിക്കയെങ്കിലും ചെയ്യുക നാടേ നീ !
----------------------------------------------------
പത്രവാർത്ത:65 സമ്പന്നർ
(മാറി മാറി വരുന്ന ഭരണങ്ങളെയിട്ടു അമ്മാനമാടുന്നവർ)
നികുതി കൊടുത്താൽ 9 കോടിയുടെ പട്ടിണി മാറ്റാം
കാലം കലികാലം മാഷേ ....
മറുപടിഇല്ലാതാക്കൂthanks ji
മറുപടിഇല്ലാതാക്കൂമാടമ്പിമാരെ പനപോലെ വളര്ത്തുകയല്ലോ!
മറുപടിഇല്ലാതാക്കൂമാടപ്രാവുകളിവിടെ കുറുകുന്നു!!
നല്ല വരികള്‍
ആശംസകള്‍