രണാങ്കണം ശൂന്യം
രണഭേരികൾ നിലച്ചുവോ !
ചോര കുടിച്ചു ചീർത്ത മണ്ണിനെ
ഇല പൊഴിച്ച ശിശിരത്തിലേയ്ക്കു
വിവർത്തനം ചെയ്യുന്നു
അറുതിയില്ലാത്ത വറുതിയെ
നെഞ്ചേറ്റിയ നരച്ച കാലം .
കരിഞ്ഞ കിനാക്കളുടെ
കണ്ണാടിദൃശ്യങ്ങൾ
ഉണക്കമരങ്ങളിൽ ഉയിരും തേടിയുറങ്ങുന്നു.
തൊണ്ടയിൽ പതയുന്ന
ജീവന്റെ അവസാന തുള്ളിയും കാത്തു
വേതാളമണ്ണിലൂടെ ഇഴയുന്നു
ഭൂമിയിലെ ദൈവപ്രതിനിധി .
ആളൊഴിഞ്ഞിട്ടും ആരവമൊടുങ്ങിയിട്ടും
തൊട്ടടുത്ത കുറ്റിക്കാട്ടിൽ
വക്രബുദ്ധികളുടെ ദംഷ്ട്രങ്ങൾ നീണ്ടു വരുന്നു .
വളഞ്ഞ കൊക്കും കൂർത്ത നഖങ്ങളുമായി
അസ്ഥിപഞ്ജരങ്ങൾക്കു മുകളിൽ വട്ടമിടുന്നു
നരഭോജിക്കണ്ണുകൾ.
ശിശിര ജഡത്തിൽ ചവിട്ടി
വസന്തസമൃദ്ധികൾ വരുമായിരിക്കും!
ചില കണ്ണുകൾക്ക്
അവ അഗോചരമായിരിക്കും ..
ദൈവത്തിന്റെ
മറുപടിഇല്ലാതാക്കൂഭൂമിയിലെ പ്രതിനിധി
ഈ വാചകമൊന്നു പരിഷ്കരിച്ചാല്‍ കവിതയുടെ ഒഴുക്ക് തടസ്സപ്പെടില്ലെന്നു തോന്നി. കേവലം അഭിപ്രായം മാത്രം...
വസന്തകാലത്തിനായി കാത്തിരിക്കാം
മറുപടിഇല്ലാതാക്കൂആശംസകള്
കല്ലോലിനി thanks .changed.
മറുപടിഇല്ലാതാക്കൂസന്തോഷം.!!!
ഇല്ലാതാക്കൂരണാങ്കണവും നരച്ച കാലത്തിന്റെ കാഴ്ചയും തുല്യം
മറുപടിഇല്ലാതാക്കൂ