കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, ഡിസംബർ 2, ചൊവ്വാഴ്ച

തണൽ കിട്ടാത്ത തണൽമരങ്ങൾ

ചില തണൽമരങ്ങളുണ്ട് 
വേർപ്പിന്റെയുപ്പിൽ കിളിർത്തു 
കണ്ണീർനനവിൽ തഴച്ചു വളരുന്നവ.
ഓർമ്മകളുടെ പൂമുഖ പടിയിൽ നിന്നും 
ഇന്ധനം സ്വീകരിച്ചു 
ഉഷ്ണശൈത്യങ്ങളെ ആട്ടിയകററി 
ഏതു ഊഷരഭൂവിലും വേരോടുന്നവ.
സ്ഥലദേശങ്ങൾക്കപ്പുറത്തേയ്ക്കു 
ചില്ലകൾ പടർത്തി 
സാന്ത്വനത്തണലായി മാറുന്നവ. 
സ്നേഹപ്പൂക്കൾ പൊഴിച്ചു 
ഊഷ്മളബന്ധങ്ങളെ താലോലിക്കുന്നവ 

സുഖാലസ്യത്തണലുകളിൽ മയങ്ങുന്നവർ 
മരത്തിന്റെ മരതകസ്വപ്‌നങ്ങൾ അറിയാറില്ല 
അതിന്റെ,വിഷാദ മൃദുമർമ്മരങ്ങൾ കേൾക്കാറില്ല 
ദ്രവിച്ച വേരുകളുടെ 
മരവിച്ച ഞരമ്പുകളിലെ 
പുഴുക്കുനീറ്റലിനെ കുറിച്ചോർക്കാറില്ല 

ഒടുവിലൊരു നാൾ 
എല്ലാവർക്കും കേൾക്കാവുന്ന നിലവിളിയോടെ 
മരം മണ്ണിലേയ്ക്ക്...
അതവശേഷിപ്പിച്ച വലിയ ശൂന്യത 
പൊരിവെയിലായി മാറുമ്പോൾ 
ചിലർ അസ്വസ്ഥരാകുന്നു 

അപ്പോൾ മാത്രം 
അപ്പോൾ മാത്രം അവർ 
സ്വയം തണലു തേടാതെ
തണലേകിയ മരങ്ങളെക്കുറിച്ചോർക്കും 

ഒരു തണൽ നഷ്ടപ്പെടുമ്പോൾ 
ഒരു രാജ്യം തന്നെ നഷ്ടപ്പെടുന്നവരുണ്ട്‌ !
വേറെ ചിലർക്കു നഷ്ടം
ഒരു ലോകം തന്നെയായിരിക്കും!!

6 അഭിപ്രായങ്ങൾ:

  1. നല്ല കവിത .മാതാപിതാക്കളെ ഉപമിച്ച പോലെ ചില 'തണല്‍ മനുഷ്യരെയും ' ഇവിടെ വായിച്ചെടുക്കാം !

    മറുപടിഇല്ലാതാക്കൂ
  2. .വായനയ്ക്കും അഭിപ്രായത്തിനും നന്ദി സാർ

    മറുപടിഇല്ലാതാക്കൂ
  3. അതങ്ങനെയാണ്; ഉണ്ടായിരിക്കുമ്പോള്‍ 'വിലയറിയില്ല'!
    കവിത നന്നായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. നന്ദി സാര്‍ ,വായനയ്ക്കും അഭിപ്രായത്തിനും

    മറുപടിഇല്ലാതാക്കൂ
  5. ഒരു തണൽ നഷ്ടപ്പെടുമ്പോൾ
    ഒരു രാജ്യം തന്നെ നഷ്ടപ്പെടുന്നവരുണ്ട്‌ !
    വേറെ ചിലർക്കു നഷ്ടം
    ഒരു ലോകം തന്നെയായിരിക്കും!! നല്ല നിരീക്ഷണം ...!

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...