കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, ഡിസംബർ 10, ബുധനാഴ്‌ച

കടം കൊണ്ട തലച്ചോറുകളോട് ...

ആത്മ സംസ്കരണത്തിനു 
വെള്ളച്ചിറകുകൾ വിരിച്ചിറങ്ങിയ 
മഹിത മതചിന്തകൾ 
ആത്മ ശുദ്ധിയില്ലാത്തവന്റെ 
അണിയറത്തടങ്കലിൽ 
പഴി കേട്ടുറങ്ങുന്നു.

അരങ്ങിൽ രുധിരോത്സവം നടത്തുന്നു 
ത്രിശൂലങ്ങളും കുരിശുകളും ചന്ദ്രക്കലകളും 
ചുമലിലേന്തിയ കോലങ്ങളുടെ 
ശൂന്യ ഗോത്രജന്യ സംസ്കൃതികൾ .

ശിലായുഗ ഗോത്ര രീതികൾ 
ചവച്ചു തുപ്പുന്ന പച്ച മാംസത്തിനു 
മതത്തിന്റെ ആത്മീയരുചിയെന്നു 
പഠിച്ചു വെച്ച കടം കൊണ്ട തലച്ചോറുകളേ ..
മതാന്ധത 
മതത്തിന്റെതല്ല 
മതനിന്ദകരുടെതാണ് 
-----------------------------------------------------------
വ്യക്തികളുടെ ചെയ്തികൾ അവരവരുടെ മതത്തിന്റെ 
കണക്കിൽ വരവു വെക്കുന്ന(ഇവിടെയും വിവേചനം ഉണ്ട്)
നവ മാധ്യമ സംസകാരത്തോടുള്ള പുച്ഛം .

5 അഭിപ്രായങ്ങൾ:

  1. നന്നായി മാഷേ...ഫോണ്ട് സൈസ് അല്പം കുറച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു ...ആശംസകള്‍ ..!

    മറുപടിഇല്ലാതാക്കൂ
  2. നന്ദി സലിം ജി ...വായിക്കാന്‍ പ്രയാസം കാണും എന്നു കരുതിയാ ഫോണ്ട് വലുതാക്കുന്നത് .മൊബൈല്‍ ചിലപ്പോള്‍ പ്രയാസം ആയിരിക്കും അല്ലേ ..നന്ദി

    മറുപടിഇല്ലാതാക്കൂ
  3. കേശവൻ നായർ2014, ഡിസംബർ 17 1:41 AM

    ഈ നിമിഷകവിയുടെ വരികൾ കൂടി അവസാനം ചേർത്ത് കൊള്ളു.... മാധ്യമത്തിലെ അങ്ങേയുടെ കമന്റിനോടൊപ്പം ചേർക്കാൻ എഴുതിയതാണ്. പക്ഷേ മാധ്യമത്തിലെ മോഡറേറ്റർ പലവട്ടം അത് മുക്കി...

    "മാറ്റം വരുത്താത്ത 'ഉത്ക്രിഷ്ട' ഗ്രന്ഥവും
    മനോഹരമായതിൻ സ്വർഗ്ഗസ്വപ്നങ്ങളും
    മായാതെ നിത്യം മനസിൽ തലോടുന്ന
    മഠയരാം, കടം കോണ്ട തലച്ചോറുകളേ
    മനസിലാക്കുക നിങ്ങളിനിയെങ്കിലും
    മതത്തെയല്ല മനുഷ്യനെ സ്നേഹിക്കണമെന്ന്!"

    അതിനിടക്ക് നവ മാധ്യമ സംസ്കാരത്തോട് എന്തിന് പുച്ഛം!?

    മറുപടിഇല്ലാതാക്കൂ
  4. കേശവൻ നായർ, മതമല്ല സഹോദരാ ,അതുള്‍ക്കൊള്ലാന്‍ പാകപ്പെടാത്ത തലച്ചോറുകളാണ് പ്രശ്നം .ഗ്രന്ഥം ചുമക്കുന്ന കഴുതകള്‍ എന്ന ഒരു പ്രയോഗം തന്നെയുണ്ട്‌ ..ലോകത്തിലെ ഏതാണ്ട് 38 രാജ്യങ്ങളിലെങ്കിലും കടുത്ത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു ..ചിലതു മാത്രം ഫോക്കസ് ചെയ്യപ്പെടുന്നു ..തീവ്രവാദത്തിനു ഒറ്റ മതമേയുള്ളൂ ..അതിനെയാണ് നാം ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടത് ..നന്ദി

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...