മടിക്കുത്തിലുണ്ടായിരുന്നതിന്റെ അർത്ഥശൂന്യത
പച്ചബോധത്തിൽ എഴുതിച്ചേർത്തു
ഉടുതുണി തന്നെ പോയി !
ഭീതി കുടിപ്പിച്ചെന്നെ ഷണ്ഡീകരിച്ച
നിദ്രാവിഹീന രാവുകൾക്കിനി
പിണ്ഡമൊരുക്കാം
വെട്ടിപ്പിടിക്കലുകൾക്കു വെട്ടം തെളിച്ച
തേറ്റപോയ ആർത്തിമൃഗത്തെ നോക്കി
ഇനിയൊരു പുച്ഛച്ചിരിയാകാം
മടിക്കുത്തിലെ നാണയക്കിലുക്കങ്ങൾക്കൊപ്പിച്ചു
താളം ചവുട്ടിയ സൗഹൃദക്കൂട്ടങ്ങൾക്കു നേരെ
ഇനി കാർക്കിച്ചു തുപ്പാം
എന്നാലും
ബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾക്കു
കരുത്തുപകർന്നത് നാണയത്തിളക്കങ്ങളായിരുന്നു
എന്ന അറിവേകിയ മുറിവിനു നന്ദി !
തിരുത്താനുള്ള അവസരം തെറ്റുകള്‍ക്കുണ്ടെന്നാണോ കവിയുടെ സൂചന ?ബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ നാണയത്തുട്ടുകളില്‍ കിലുങ്ങുമ്പോള്‍ അറിയുന്നു നാം മുറിപ്പെടുന്ന വേര്‍പാടുകള്‍ !ആശംസകള്‍ !
മറുപടിഇല്ലാതാക്കൂസാർ , തിരുത്താനുള്ള അവസരങ്ങൾ തെറ്റിന്റെ കൂടെ തന്നെയുണ്ട് .ചില സത്യങ്ങളൊക്കെ വൈകി മനസ്സിലാക്കുന്നു നമ്മൾ .വിധിയുടെ തീവ്ര ചുറ്റുപാടിലൂടെ കടന്നു പോകുന്നത് അനിവാര്യമായി ആർജ്ജിക്കേണ്ട ജ്ഞാനത്തിനു വേണ്ടിയാകണം ...അതൊരു മോക്ഷമന്ത്രമാണ് ..നന്ദി പറയാതെ തരമില്ലല്ലോ .നന്ദി വായനയ്ക്ക് സാർ
മറുപടിഇല്ലാതാക്കൂപണത്തിനു മീതെ പറക്കാനോന്നുമില്ല ...
മറുപടിഇല്ലാതാക്കൂ