അമ്മിഞ്ഞപ്പാല്‍മണത്തില്‍
നിഷ്കളങ്ക,നിസ്സഹായതയുടെ
കൈകാലിട്ടടികള്‍ക്കിടയില്‍
ശൂന്യമായ തലച്ചോറില്‍ പ്രസരിച്ച
ആദ്യാറിവിന്റെ പൊന്നമ്പിളിപ്രഭ-അമ്മ
ഇരുളിലെ നിഴല്‍നൃത്തങ്ങളും
കിനാവുരുകിയ കണ്ണീരും
തുടലിലിട്ട ആയുസ്സിന്റെ
ജന്മപത്രിക നെയ്തവരുടെ കൈക്കരുത്തും
പ്രതിഫലിപ്പിച്ച കണ്ണാടി-അമ്മ
പിന്നെയെപ്പോഴോ
ആധിയുടെ ശ്യാമവാനില്‍
വ്യാധിയുടെ മിന്നല്‍പ്പിണറായും
ഒടുവില്‍,എന്നിലൊരു
വെള്ളിടിയായും ഒടുങ്ങി-അമ്മ
മധുരനൊമ്പര നീറ്റലായ്
മൂളിപ്പറക്കുന്നു ഓര്‍മ്മകള്‍..
'അമ്മയെക്കുറിച്ചേറെ പറഞ്ഞിരിക്കുന്നു' ...
സുഹൃത്തേ,
എത്ര പറഞ്ഞാലും തീരാത്തതായി
ഒന്നേയൊന്നു മാത്രം-അമ്മ
എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല 'അമ്മ' യെന്ന മഹാദ്ഭുതം!ഈ മാതൃകുളിരിനു അഭിനന്ദനങ്ങള്‍ ...!
മറുപടിഇല്ലാതാക്കൂvaayanaykku nandi sir
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂമാതൃവാത്സല്ല്യം..... മാഷേ മായാത്ത സ്നേഹം .
മറുപടിഇല്ലാതാക്കൂnandi snehithaa
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു വരികള്‍
മറുപടിഇല്ലാതാക്കൂആശംസകള്