എനിക്കുണ്ട് നാലു മക്കൾ-
നാലും വ്യവസായികൾ
തൊലിക്കട്ടിയുള്ള ചുണക്കുട്ടന്മാർ
പഠിക്കാത്തവർ
പഠിച്ചവരെ പഠിപ്പിക്കുന്നവർ
മൂത്തവന് റിയൽഎസ്റ്റേറ്റ് വ്യവസായം
രണ്ടാമന് ആരോഗ്യം
മൂന്നാമന് വിദ്യാഭ്യാസം
നാലാമൻ-അവനാണ് കേമൻ,
ആത്മീയ വ്യവസായ കുലപതി
ഞാനിത്തിരി രാഷ്ട്രസേവനം
നടത്തി കഷ്ടപ്പെട്ടതു കൊണ്ട്
മക്കളൊക്കെ ഒരു നിലയിലെത്തി..!
രാഷ്ട്രസേവനം നടത്തുമ്പോഴും സ്വാര്‍ത്ഥലാഭങ്ങള്‍ക്കാണല്ലോ മുഖ്യം!!!
മറുപടിഇല്ലാതാക്കൂശക്തമായ വരികള്‍
(ആറാം വരിതൊട്ടുള്ള "ന്നു "എന്നത് മാറ്റണം)
ആശംസകള്‍
നന്ദി സാര്‍ .അതു മാറ്റി ....'ന്' എന്നത് സ്‌ട്രെസ് കൊടുത്തു പറയേണ്ടി വരുമ്പോള്‍ 'ന്ന്' എന്നാകാം എന്നു ചിലരൊക്കെ അഭിപ്രായപ്പെട്ടത് കണ്ടിട്ടുണ്ട് സാര്‍ ...
മറുപടിഇല്ലാതാക്കൂഈ വിഷയം ഫെയ്സ്ബുക്കില്‍ പറന്നു നടക്കുന്ന ഒരു പോസ്റ്റാണ്.
മറുപടിഇല്ലാതാക്കൂഅതിനെ മനോഹരമായ കവിതയാക്കിയെഴുതിയതിന് അഭിനന്ദനങ്ങൾ.!!
ഋതു santhosham...nandi vaayanaykku
മറുപടിഇല്ലാതാക്കൂ