കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, നവംബർ 21, വെള്ളിയാഴ്‌ച

രൂപാന്തരീകരണം

കുതിച്ചും കിതച്ചും പിന്നെ വേച്ചു വേച്ചും
 വെളിച്ചവുമിരുളും  അതിർത്തി പങ്കിടുന്നൊ-
രേകാന്ത വിജന തീരത്തിലേയ്ക്കെത്തുന്നു ഞാൻ.
കാല ഖജനാവിൽ നിന്നവസാന മണി മുഴങ്ങുമ്പോ-
ളെന്റെ വാച്ച് നിലയ്ക്കുന്നു,ഇരുളിൻ അടരുകൾ
മാന്തിപ്പൊളിച്ചൊരാൾ പുറത്തു വന്നെന്റെ
കൈപ്പിടച്ചി,തേവരെയനുഭവിച്ചിട്ടില്ലാത്തൊരു
കാറ്റിൻ കൈകളിലേൽപ്പിക്കുന്നു-സ്വസ്ഥം,ശാന്തം.
വാപിളർന്നു കിടക്കുന്ന കുഴിയിലേയ്ക്ക് 

കാലം ചവച്ചുതുപ്പിയ മാംസം  വീഴുന്നു, ഋതുഭേദങ്ങൾ തുടരുന്നു...

3 അഭിപ്രായങ്ങൾ:

  1. എല്ലാവരെയും ഇന്നല്ലെങ്കില്‍ നാളെ ചവച്ചു തുപ്പുന്ന കാലം ....! നന്നായി ഷുക്കൂര്‍ ഭായ്

    മറുപടിഇല്ലാതാക്കൂ
  2. എല്ലാമെല്ലാം വിട്ടൊഴിഞ്ഞ്.................
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...