ഇല്ലിനി പാടുവാൻ ഒരു പാട്ടു പോലുമെൻ
അഴലിന്റെ നിഴൽ വീണ കരൾവീണയിൽ
ഒരു ഗാന പല്ലവി പോലുമിന്നെൻ ചുണ്ടിൽ
ഉറയുന്ന മഞ്ഞിന്റെ മരവിപ്പുകൾ
അലയുന്ന കാറ്റിലിന്നലിയുന്നു മോഹങ്ങൾ
അകലെയാക്രോശത്തിൻ രണഭേരികൾ
അറിയുന്നുവരികിലെ കാഴ്ചകൾ മങ്ങുന്നു
അന്യമാകുന്നുവെൻ പരിസരങ്ങൾ
പൂവണിയാത്തൊരു മോഹങ്ങൾ തൻ ജഡം
കുതിർമണ്ണിലലിയുന്നതോ മരണം ?
പുത്തൻപ്രതീക്ഷ തൻ വ്യോമപഥം തേടി
ആത്മാവിന്നാരംഭമോ മരണം ?
ജീവിക്കുവാൻ പോന്ന ഭുവനമിതെന്നെന്നെ
അറിയിച്ച മുഖമേ നീ തേങ്ങുന്നുവോ ?
നിന്നെ വെടിഞ്ഞെനിക്കെത്തുവാൻ മറ്റേതു
സ്വർഗ്ഗമീയുലകത്തിലുണ്ടു് വേറെ ?!
പെരുകുന്ന നിൻ ദുഃഖമറിയുന്നു ഞാൻ സഖീ
തീരത്തു തലതല്ലി കരയും കടലു നീ
ആകുമോ നിന്നെ മറന്നു കൊണ്ടെന്റെയീ
മുറിവേറ്റയാത്മാവിന്നന്ത്യ യാത്ര..
തകരല്ലേ..തളരല്ലെയൊരു നാളിൽ നിശ്ചയം
മണ്ണിലൊടുങ്ങണം ജീവിതങ്ങൾ...
കടലാണു ലക്ഷ്യമെന്നറിയാതെയലയുന്ന
നദി തന്റെ ജീവിതം വ്യർത്ഥമെല്ലേ...
എല്ലാമൊടുക്കമണയുന്നത് ഒരിടത്തുതന്നെ!
മറുപടിഇല്ലാതാക്കൂനന്നായി എഴുതി
ആശംസകള്‍
നന്ദി സാര്‍ വായനയ്ക്കും അഭിപ്രായത്തിനും ..സ്നേഹം
മറുപടിഇല്ലാതാക്കൂശരി തന്നെ പക്ഷെ , മരണത്തെ മറക്കുന്നു ചിലപ്പോഴെങ്കിലും നാമെല്ലാവരും ....അസ്സലായി , നല്ല എഴുത്ത് ..!
മറുപടിഇല്ലാതാക്കൂഎല്ലാ നദിയും ഒരേ കടലിലേക്ക് തന്നെ!
മറുപടിഇല്ലാതാക്കൂസലീം കുലുക്കല്ലുര്‍ thanks ji
മറുപടിഇല്ലാതാക്കൂഋതു nandi vaayanaykku
മറുപടിഇല്ലാതാക്കൂ