മുക്കാൽ ഭാഗം
മലിനജലമുള്ള ഗ്രഹത്തിൽ
പെറ്റു പെരുകിയ ബുദ്ധി
വിദൂരഗ്രഹങ്ങളിൽ തിരയുന്നു
ജല സാന്നിധ്യം
***********************************
അർഹതയുള്ളവയുടെ അതിജീവനം
മാംസഭോജികളുടെ ആഗമനം
ചെന്നിണത്തിന്റെ ബീഭത്സത
***********************************
കുടുംബത്തിന്റെ അത്താണിയായതു കൊണ്ട്
എല്ലാവർക്കും ഇഷ്ടം 'ബുദ്ധിയെ'
സ്ഥാനത്തും അസ്ഥാനത്തും
തത്വം പറഞ്ഞതു കൊണ്ട്
എന്നും കുടുംബത്തിനു പുറത്തായിരുന്നു
വിവേകം
വിവേകം അകത്തുണ്ടാകണം.
മറുപടിഇല്ലാതാക്കൂനന്നായി നുറുങ്ങു കവിതകള്‍
ആശംസകള്‍