ചിലരുണ്ട്..
ഒരുമിച്ചു ഉണ്ടുറങ്ങുമ്പോഴും
മെയ്യും മെയ്യും ഒന്നാണെന്നു ആണയിടുമ്പോഴും
മനസ്സിൽ നിന്നും മനസ്സിലേയ്ക്കുള്ള
രാത്രിദൂരമളക്കാനുള്ള
അളവുകോലു പോലുമില്ലാത്ത
ഒറ്റപ്പെട്ട തുരുത്തുകൾ
ചിലരുണ്ട്..
വ്യർത്ഥമായ ശാരീരികചേഷ്ടകൾക്കു ചുറ്റും
ഭ്രമണം ചെയ്യാത്ത ശുഭഗ്രഹങ്ങൾ
മനസ്സിൽ നിന്നും മനസ്സിലേയ്ക്കു
ദൂരമില്ലെന്നു വിശ്വസിക്കുന്നവർ
അപരന്റെ,മറ്റൊരാൾക്കും കേൾക്കാത്ത
മൗനരാഗങ്ങൾ
സദാ പിടിച്ചെടുക്കുന്ന സ്വീകരണികൾ
ചിലരുണ്ട്..
ജീവിച്ചിരുന്നപ്പോൾ
മറ്റുള്ളവരുടെ പച്ചമാംസം തിന്നു
ഏമ്പക്കം വിട്ടിരുന്നവർ
മരിച്ചിട്ടും ഓർമ്മസൂചി കൊണ്ട്
പുണ്ണിൽ കുത്തി വേദനിപ്പിക്കുന്നവർ
ഒരുമിച്ചു ഉണ്ടുറങ്ങുമ്പോഴും
മെയ്യും മെയ്യും ഒന്നാണെന്നു ആണയിടുമ്പോഴും
മനസ്സിൽ നിന്നും മനസ്സിലേയ്ക്കുള്ള
രാത്രിദൂരമളക്കാനുള്ള
അളവുകോലു പോലുമില്ലാത്ത
ഒറ്റപ്പെട്ട തുരുത്തുകൾ
ചിലരുണ്ട്..
വ്യർത്ഥമായ ശാരീരികചേഷ്ടകൾക്കു ചുറ്റും
ഭ്രമണം ചെയ്യാത്ത ശുഭഗ്രഹങ്ങൾ
മനസ്സിൽ നിന്നും മനസ്സിലേയ്ക്കു
ദൂരമില്ലെന്നു വിശ്വസിക്കുന്നവർ
അപരന്റെ,മറ്റൊരാൾക്കും കേൾക്കാത്ത
മൗനരാഗങ്ങൾ
സദാ പിടിച്ചെടുക്കുന്ന സ്വീകരണികൾ
ചിലരുണ്ട്..
ജീവിച്ചിരുന്നപ്പോൾ
മറ്റുള്ളവരുടെ പച്ചമാംസം തിന്നു
ഏമ്പക്കം വിട്ടിരുന്നവർ
മരിച്ചിട്ടും ഓർമ്മസൂചി കൊണ്ട്
പുണ്ണിൽ കുത്തി വേദനിപ്പിക്കുന്നവർ
മനുഷ്യര്‍ പലവിധം .മനസ്സുകള്‍ ഒന്നാവേണ്ടിയിരിക്കുന്നു ....
മറുപടിഇല്ലാതാക്കൂvaayanaykku nand sir
മറുപടിഇല്ലാതാക്കൂമനുഷ്യന്റെ മനസ്സാരറിയുന്നു!
മറുപടിഇല്ലാതാക്കൂനല്ല വരികള്‍
ആശംസകള്‍