അനുഭവത്തീപ്പൊള്ളി വെന്തൊരിപ്പാദങ്ങൾ
ഇനിയും പഠിച്ചില്ല പാതകൾ താണ്ടുവാൻ
അഴലിന്റെയാഴമളന്നൊരെൻ ഹൃദയമേ
ശോകശൈത്യങ്ങളിൽ വിറകൊൾവതെന്തു നീ
സ്വപ്‌നങ്ങൾ വ്യർത്ഥമാം ദർപ്പണക്കാഴ്ചകൾ
എത്രയോ കാതമകലെയാഥാർത്ഥ്യങ്ങൾ
എങ്കിലും,സ്വപ്നങ്ങളെല്ലാം നിലയ്ക്കുന്ന
നിമിഷമേ...നിൻപേരു മരണമെന്നാകുന്നു
ഓർമ്മ തൻ ജീർണ്ണിച്ച ചുവരുകൾക്കപ്പുറം
മാറാലകൾ മൂടിയനുഭവച്ചിന്തുകൾ
ഒന്നും വരില്ലയീ കൂരിരുൾ വീഥിയിൽ
കൈപിടിച്ചെന്നെ നയിക്കുവാൻ സുസ്മിതം
എല്ലാം ഗ്രഹിച്ചു ഞാനൊന്നും ഗ്രഹിച്ചീല
എന്നറിവിൻ മുറിവിൽചോര പൊടിയുന്നു
അരങ്ങിലന്നാടിയ ആട്ടങ്ങളൊക്കെയും
നാട്ട്യങ്ങളെന്നു ചിലയ്ക്കുന്നൊരു സത്യം
ജീവിത,തത്വത്തിന്നർത്ഥ,തലങ്ങളെ
തേടിയീ ജന്മം മുഴുവനലഞ്ഞു ഞാൻ
മരണമേ..നിൻ കരമാത്മാവിലിഴയുന്ന
വേളയൊരായിരം ചോദ്യങ്ങൾക്കുത്തരം!
ഇനിയും പഠിച്ചില്ല പാതകൾ താണ്ടുവാൻ
അഴലിന്റെയാഴമളന്നൊരെൻ ഹൃദയമേ
ശോകശൈത്യങ്ങളിൽ വിറകൊൾവതെന്തു നീ
സ്വപ്‌നങ്ങൾ വ്യർത്ഥമാം ദർപ്പണക്കാഴ്ചകൾ
എത്രയോ കാതമകലെയാഥാർത്ഥ്യങ്ങൾ
എങ്കിലും,സ്വപ്നങ്ങളെല്ലാം നിലയ്ക്കുന്ന
നിമിഷമേ...നിൻപേരു മരണമെന്നാകുന്നു
ഓർമ്മ തൻ ജീർണ്ണിച്ച ചുവരുകൾക്കപ്പുറം
മാറാലകൾ മൂടിയനുഭവച്ചിന്തുകൾ
ഒന്നും വരില്ലയീ കൂരിരുൾ വീഥിയിൽ
കൈപിടിച്ചെന്നെ നയിക്കുവാൻ സുസ്മിതം
എല്ലാം ഗ്രഹിച്ചു ഞാനൊന്നും ഗ്രഹിച്ചീല
എന്നറിവിൻ മുറിവിൽചോര പൊടിയുന്നു
അരങ്ങിലന്നാടിയ ആട്ടങ്ങളൊക്കെയും
നാട്ട്യങ്ങളെന്നു ചിലയ്ക്കുന്നൊരു സത്യം
ജീവിത,തത്വത്തിന്നർത്ഥ,തലങ്ങളെ
തേടിയീ ജന്മം മുഴുവനലഞ്ഞു ഞാൻ
മരണമേ..നിൻ കരമാത്മാവിലിഴയുന്ന
വേളയൊരായിരം ചോദ്യങ്ങൾക്കുത്തരം!
ഇന്ന് ബ്ലോഗ് തുറന്നപ്പോള്‍ 'കുങ്കുമ സന്ധ്യ'കളാണ് ആദ്യം കണ്ടത് .വേഗം ക്ലിക്കി ......
മറുപടിഇല്ലാതാക്കൂമരണത്തെയും ജീവിതത്തെയും കുറിച്ചുള്ള ചിന്ത മനോഹരമായി കാവ്യവല്ക്കരിച്ചിട്ടുണ്ട് .ഇനിയും എഴുതുക.അഭിനന്ദനങ്ങള്‍ !
വായനയ്ക്കും ഈ പ്രോത്സാഹനത്തിനും നന്ദി സാര്‍ ..ദൈവം അനുഗ്രഹിക്കട്ടെ ..
മറുപടിഇല്ലാതാക്കൂ'എല്ലാം ഗ്രഹിച്ചു ഞാനൊന്നും ഗ്രഹിച്ചീല
മറുപടിഇല്ലാതാക്കൂഎന്നറിവിൻ മുറിവിൽചോര പൊടിയുന്നു '
അതാണല്ലോ എല്ലാവരുടെയും ദുഃഖം!
നന്നായി കവിത
ആശംസകള്‍
വായനയ്ക്കും ഈ പ്രോത്സാഹനത്തിനും നന്ദി സാര്‍
മറുപടിഇല്ലാതാക്കൂഒരു ജീവിതം മുഴുക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഒരൊറ്റ ഉത്തരം ,,,,,
മറുപടിഇല്ലാതാക്കൂ