ഞെട്ടറ്റു
വീണൊരീ പൂവു ഞാനിന്നലെ
ഒരുകാറ്റിന്നാലോലമേറ്റുകൊണ്ടങ്ങനെ
നെഞ്ചിൽകിനാക്കൾ
തൻ താലവുംപേറിയീ-
വല്ലിയിലഴകോടെ
വാണിരുന്നു
ആരുവാണെന്നെയീധരണിയിലേവ-
മടിച്ചുവീഴ്ത്തിക്കൊണ്ടകന്നു
പോയി ?
ആരുവാണെന്നുടെ
താരുണ്യമൊക്കെയും
ക്കവർന്നുകൊണ്ടെന്നെത്തകർത്തെറിഞ്ഞു
?
വല്ലിതൻതാരാട്ടു
കേട്ടുകൊണ്ടങ്ങനെ
അല്ലലില്ലാതെ
കഴിഞ്ഞൊരന്നാളുകൾ
ഓർമ്മയിൽപൂത്ത
വസന്തത്തിൻനാളുകൾ
മാത്രമാണിന്നെന്റെ
കൈമുതൽകൂട്ടുകൾ
വിടരാതെപോയപ്പരശ്ശതംപ്പൂക്കളേ
നിങ്ങൾ സുകൃതികൾ,നന്മയുള്ളോർ !
വിടർന്നതുമാത്രമാണെന്നുടെ
കുറ്റ-
മതുമാത്രമാണെന്റെ
വേദനയും !
ഇനിയുമൊരുജന്മമുണ്ടെങ്കിൽ
മണ്ണിതിൽ
ഇല്ല, പിറക്കില്ല പൂവായി ഞാൻ
!
ഇനിയുംപിറക്കാത്ത
പൂക്കളേ മിഥ്യ-
യാണില്ലാവസന്തത്തിൻ
മായികക്കാഴ്ചകൾ ....
നന്നായിരിക്കുന്നു വരികള്‍
മറുപടിഇല്ലാതാക്കൂആശംസകള്