സ്മൃതിവിളക്ക്
മറവി തന്നാഴിയിൽ മുങ്ങിടുന്നേര-
മണയും സ്മൃതിവിളക്കിന്നലെകൾ
കെട്ടവിളക്കിൻ
നിലവിളിയിന്നുകൾ
ഒരുനാളും കത്താവിളക്കാണ് നാളെകൾ
മീട്ടാത്ത ഗാനം
നീയെന്ന തംബുരു മീട്ടാതെ പോയൊരു
ഗാനമായെന്നും
കഴിഞ്ഞിടാം ഞാൻ
എന്തിന്നപശ്രുതിയായിപ്പിറന്നുക്കൊ-
ണ്ടേറെ വെറുപ്പുഞാനേറ്റീടണം
വേണ്ടാത്ത കാഴ്ചകൾ
കണ്ണും കരളും കനിയാത്ത നേരത്തു
മുന്നിൽത്തിളങ്ങും
വസന്തത്തിൻ കാഴ്ചകൾ
ചേതനയറ്റ തനുവിന്റെ മുന്നിലായ്
അർപ്പിച്ച
സ്വാദിഷ്ഠബ്ഭക്ഷണമല്ലയോ
valare nandi sir ee prothsaahanathunu
മറുപടിഇല്ലാതാക്കൂ