പരശ്ശതം ലക്ഷ്യങ്ങളിലേക്ക്
കുതിച്ചുകൊണ്ടിരിക്കുന്ന
തീവണ്ടിയുടെ
ഹർഷോന്മാദമായ
ചൂളംവിളികൾ,
അകലെ,
ഊഷരമായൊരു
ഹൃദയത്തിലേക്ക്
നിലയ്ക്കാത്ത
നിലവിളിയായി
പെയ്തിറങ്ങുകയാണ്...
കമ്പാർട്ടുമെന്റിലേക്കു
കേറും മുമ്പു
കാലിടറി വീണ
ജീവിക്കുന്നൊരു
ശരീരത്തിന്റെ
മരിച്ച ആത്മാവും
ചക്രങ്ങൾക്കും
പാളത്തിന്നുമിടയിൽപ്പെട്ടു
ചതഞ്ഞരഞ്ഞ
ശരീരത്തിന്റെ
സ്വതന്ത്രമായ
ആത്മാവും
ഒരു ബിന്ദുവിൽ അലിഞ്ഞു ചേരുന്നു
അകലെ,
നേർത്തു നേർത്തു വരുന്ന
തീവണ്ടിയുടെ
ചൂളംവിളികൾ
നേർത്തു നേർത്തു വരുന്ന
കാലത്തിന്റെ
ചിറകടിയൊച്ചകൾ
തന്നെയാണ്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...