കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, ഡിസംബർ 26, വ്യാഴാഴ്‌ച

വിള തിന്നുന്ന വേലികളുടെ കാലം



'വിരിയും മുമ്പു വാടല്ലേ '-
എന്നൊരു പ്രാർത്ഥനയിലാണ് 
ഉദ്യാനത്തിലെ പൂമൊട്ടുകൾ

കാവൽവേലിയുടെ
കൂർത്ത മുള്ളുകളേറ്റു
ചോര വാർന്നു
കിടപ്പുണ്ടൊരു കുഞ്ഞുപൂവ് 

വേലിയുടെ അട്ടഹാസങ്ങളിൽ 
പതഞ്ഞു തീരുന്ന 
ഉദ്യാനനിലവിളികൾ 
അശാന്തിയുടെ മാനത്തു
കരിമുഖിലുകളായി ഉരുണ്ടു കൂടുന്നുണ്ട് ....


പൂമ്പാറ്റകളും പൂത്തുമ്പികളും
നൃത്തമാടുന്ന ഉദ്യാനം
മരിച്ചു പോയ 
ഏതോ കവിയുടെ സ്വത്താണ് 

മുകളിൽ
വട്ടമിട്ടാർക്കുന്ന ശവംതീനിപ്പക്ഷികൾ
താഴെ 
അതിജീവനത്തിനായുള്ള ചിറകടികൾ 

ഇനിയും മരിക്കാത്ത പൂക്കളുടെ 
നെഞ്ചിനുള്ളിലെ തിളയ്ക്കുന്ന ദ്രവം 
ഭീതി നിറഞ്ഞൊരു ഓർമപ്പെടുത്തലാണ് ...

1 അഭിപ്രായം:

  1. വിളവുതിന്നുന്ന വേലികള്‍
    തീയ്യിട്ടെ മതിയാവൂ!
    ഉയരണം ചുറ്റും
    നന്മ കാക്കും കരങ്ങള്‍!!!
    നന്നായി രചന
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...