നീലക്കുയിലേ
നീയില്ലെങ്കിൽ
മരുഭൂവാകും
എന്നുടെ ജന്മം
മായല്ലേ
......മറയല്ലേ
പൊൻക്കിനാവിലെ
താരകമേ
എന്നും എന്നിൽ പൂത്തീടാൻ
വരുമോ നീയെൻ പ്രാണസഖീ (നീലക്കുയിലേ)
ഊഷരമീ ഭൂവിതിൽ പെയ്ത
കുളിർമഴ നീ
ഓമൽക്കിനാവേ
ഉർവ്വരമാക്കി
നീയെന്റെ
ഒമാൽക്കിനാവിൻ
തീരങ്ങൾ
ഒരു നവ
സ്വർഗ്ഗം തീർക്കാൻ
ഒരു രാഗഹർഷമായ്
വരൂ ...വരൂ ...നീയോമലേ(നീലക്കുയിലേ)
പൂന്തിങ്കൾക്കല
മാനത്തു മെല്ലെ
ഗസൽമഴയായ്
പൊഴിയാൻ നേരം
താരകങ്ങൾ കണ്ണുകൾ ചിമ്മും
നീലരാവിൽ ഞാൻ കാത്തു
കിടപ്പൂ
ഒരു നവ
സ്വർഗ്ഗം തീർക്കാൻ
ഒരു രാഗഹർഷമായ്
വരൂ ...വരൂ ...നീയോമലേ(നീലക്കുയിലേ)
നല്ല വരികള്‍
മറുപടിഇല്ലാതാക്കൂആശംസകള്