കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, നവംബർ 24, ഞായറാഴ്‌ച

ഭരണകൂടം- അഥവാ, നിറഞ്ഞ ശൂന്യത

മദ്യഷാപ്പിലേക്കുള്ള നീണ്ട വരികൾ,
പെയ്തു തീർന്ന യൗവനങ്ങളുടെ
കഥ പറയുമ്പോൾ
നിറഞ്ഞ ഖജനാവു നോക്കി
ഒരു ജനകീയസർക്കാർ
ആത്മനിർവൃതി കൊള്ളുന്നുണ്ട്

സ്ത്രീക്ക്
'രതിയന്ത്രം' എന്നൊരു പുതിയ പര്യായപദം
കറുത്ത വേഷധാരികളായ വേട്ടക്കാർ
നിഘണ്ടുവിൽ  എഴുതി ചേർത്തപ്പോൾ
ചില സ്ത്രീസംരക്ഷണവാദികൾ
നിഘൂഢസ്മിതം പൊഴിക്കുന്നുണ്ട്‌

ജഠരാഗ്നിയിൽ വെന്തെരിഞ്ഞു
ജരാനരകളേറ്റു വാങ്ങി
പ്രാന്തവൽകൃതർ എരിഞ്ഞടങ്ങുമ്പോൾ
'കാക്കത്തൊള്ളായിരം'
വിമാനത്താവളങ്ങളേകി
സർക്കാർ മാതൃക കാട്ടുന്നുണ്ട്

ആർക്കൊക്കെയോ വേണ്ടി കൊല്ലുന്നവർ...
എന്തിനാണെന്നറിയാതെ കൊല്ലപ്പെടുവർ...
നിരപരാധികളുടെ ചുടുനിണം വീണ
മണ്ണിൽ നിന്നുമുതിരുന്ന രോദനങ്ങളോടൊപ്പം
ചില ചോദ്യങ്ങളുമുയരുന്നുണ്ട് !
ജീവൻ-അത് സംരക്ഷിക്കാൻ
കഴിയാത്ത ഭരണകൂടം
പ്രഹേളികയുടെ പുറന്തോടിനുള്ളിലെ
നിറഞ്ഞ ശൂന്യതയാണ്  ...

4 അഭിപ്രായങ്ങൾ:

  1. കാശ് എങ്ങനെയൊക്കെ ഒപ്പിക്കാം എന്നുമാത്രമാണ് ചിന്ത.
    പിന്നെ കുതന്ത്രങ്ങള്‍ മെടഞ്ഞ്........
    നന്നായിട്ടുണ്ട്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ആർക്കൊക്കെയോ വേണ്ടി കൊല്ലുന്നവർ...
    എന്തിനാണെന്നറിയാതെ കൊല്ലപ്പെടുവർ...
    നമ്മുടെ നാട് എങ്ങോട്ടാണ്?

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...