സഹസ്രാബ്ദങ്ങളുടെ
ഹരിതചരിത്രമുറങ്ങുന്ന
മഴക്കാടുകളെ
ഭോഗതൃഷ്ണ തലയ്ക്കു പിടിച്ചവൻ
മലയിറക്കിക്കൊണ്ടു പോയി
ബലാൽക്കാരം ചെയ്യുന്നു ...
ജൈവവൈവിധ്യങ്ങൾ
കാടും മേടും കടലും കടന്നു
വിസ്മൃതിയിലേക്ക് ...
'അരുതെന്ന് 'പറഞ്ഞ
ഗാഡ്ഗിലിന്റെ
നാക്ക് മുറിച്ചെടുത്തു
ഇരുട്ടിൽ കലി തുള്ളുന്നു
ചില കോമരങ്ങൾ !
ഇപ്പോൾ
'മിതഭാഷിയായ '
കസ്തൂരിരംഗന്റെ തലയ്ക്കു വില പറയുന്നു
കഴുകക്കണ്ണുകൾ...
ഒരു കൂട്ടം കുരുവികളുടെ
നേർത്ത ചിറകടിയൊച്ചകൾ കേൾക്കുന്നത്
നാളെത്തെ മരുഭൂമിയിൽ നിന്നാണ് ...
സത്യത്തെ കുഴിച്ചു മൂടാനുള്ള
അധിനിവേശ വ്യഗ്രതകളിൽ
ഒലിച്ചു പോകുന്നത്
നമ്മൾ തന്നെയാണ്
ചില കോമരങ്ങൾ അങ്ങനെയാണ് !
ജീവൻ തുടിക്കുന്ന
സ്വശരീരത്തോടു പോലും
കടപ്പാടുകളില്ലാതെ
എന്തിനോ വേണ്ടി തുള്ളുന്നവർ...
ആർക്കോ വേണ്ടി തുള്ളുന്നവർ...
തുള്ളാൻ ഒരിടം ബാക്കി വെയ്ക്കുന്നത് എല്ലാവര്ക്കും നല്ലതാണ്
മറുപടിഇല്ലാതാക്കൂബൈജു മണിയങ്കാല thanks brother...
ഇല്ലാതാക്കൂകോമരങ്ങളുടെ കലിയടങ്ങാന്‍ പരിഹാരക്രിയകള്‍ ചെയ്യണം.
മറുപടിഇല്ലാതാക്കൂആശംസകള്
thanks sir
മറുപടിഇല്ലാതാക്കൂ