മായുവാൻ വെമ്പുന്ന പൂമഴവില്ലിനെ
സ്നേഹിച്ചതെന്നുടെ
കുറ്റമെങ്കിൽ
മായാത്തോരോർമ്മ
തൻ പൂമരച്ചില്ലയിൽ
ഇല്ലിനിവിടരില്ലയോർമ്മപ്പൂക്കൾ
സൗന്ദര്യം
സമ്പൽ സമൃദ്ധിതന്നാകാശവീഥിയിൽ
പാറിപ്പറക്കുമ്പോൾ
കാണാതെ പോകുന്ന
ധരണിതൻ കരളിന്റെ കുളിരാണ് സൗന്ദര്യം
ഭൂതവും മാലാഖയും
പകലിന്റെ ചിതയിൽ നിന്നും ഇറങ്ങിയോടിയ
കറുത്ത ഭൂതത്തെ ചന്ദ്രൻ താരാട്ടി
രാത്രിയുടെ
ചിതയിൽ നിന്നും ഇറങ്ങിയോടിയ
വെളുത്ത ഭൂതത്തെ സൂര്യനും
അവസാനത്തെ ചുംബനം
പ്രാണൻപ്പിടഞ്ഞെണീറ്റോടിടും
മുമ്പെന്റെ
കവിളിലൊരുമ്മ
നീ തന്നീടണേ
അന്തമെഴാത്തതാം
കാലപ്രവാഹത്തി-
ലൊരു ബിന്ദുവായിനി ഒഴുകിടാം ഞാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...