കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

താപസകന്യകേ പോവുക നീ


എകാന്തമായൊരെന്നാത്മാവിൻ വീഥിയിൽ
ഏഴഴകോടെ നീ പൂത്തുനിൽപ്പൂ
എന്നാളുമെൻ വീണക്കമ്പിയിൽ നീ സഖീ
ഏകൈകരാഗാമൃതം ചൊരിയും


കാഞ്ചനപങ്കജം, നീയുമിസ്സങ്കട-
ക്കണ്ണീർക്കയങ്ങളിൽ നീന്തിടൊല്ലാ
കാണുവാനൊട്ടുമെനിക്കിന്നു വയ്യന്റെ
കാതരാക്ഷീ നിന്നെയീവിധത്തിൽ


തൈജസകീടമേ നിന്നുടെ താരുണ്യം
താപകമാക്കി ഞാനീവിധത്തിൽ
താപിതമെന്നുടെ നെഞ്ചകം കാണാതെ
താപസകന്യകേ പോയീടുക


ആകല്പം വല്ലകീതന്ത്രികൾ മീട്ടുവാൻ
ആശിപ്പതെങ്ങനെ,യിക്കുരുടൻ
ആകാശമോക്ഷമീയാത്മാവിനര്‍ത്ഥനം
ആകുലചിത്തമേ ശാന്തമാകൂ


പാരാതെ പോക നീ; ചഞ്ചലാക്ഷീ നിന്റെ
പിഞ്ജലമാനസം കാണ വേണ്ടാ
പ്രാണന്റെ പ്രാണനായ് വാഴും നീയോമലേ
പാരിതിലിദ്ദീപം കത്തുവോളം



വാക്കര്‍ത്ഥങ്ങള്‍
ഏകൈക-ഒരേയൊരു
കാഞ്ചനപങ്കജം-പൊന്‍താമര
കാതരാക്ഷി -ഇളകുന്ന കണ്ണുകളോടുകൂടിയവള്‍, സുന്ദരി
ആകല്പം-ലോകാവസാനം വരെ
ആകാശമോക്ഷം -സ്വർഗ്ഗാരോഹണം
തൈജസകീടം -മിന്നാമിനുങ്ങ്‌
താപക -(ഇവിടെ )ദുഃഖമുള്ള
താപിത -തപിക്കപ്പെട്ട
വല്ലകി -വീണ
പിഞ്ജല-ആകുലമായ, ദുഃഖിതമായ

4 അഭിപ്രായങ്ങൾ:

  1. കവിത കൊള്ളാം... പിന്നെ എല്ലാ വാക്കുകളുടെയും അര്‍ത്ഥം എഴുതി കൊടുക്കണം എന്നില്ല.. ചിലതൊക്കെ ആകാം..

    മറുപടിഇല്ലാതാക്കൂ
  2. നിത്യം ചിത്തസ്ഥിതം സത്യം
    അത്യാനന്ദപ്രദായകം
    ആത്മാവായ് സ്വസ്വരൂപമായ്
    കാണാമെങ്കിലോ മോക്ഷമായ്

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...