കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

മതിഭ്രമത്തിന്റെ കടലാഴങ്ങൾ


മതിഭ്രമത്തിൻ കടലാഴത്തിൽ നിന്നൊരു
യൗവനം പ്രണയത്തിൻ ചട്ടിയിൽ  വേവുന്നു

നിറമിഴിക്കോണിലെ മുത്തുകണങ്ങളിൽ
ഒരു ശിഷ്ടജന്മത്തിൻ കഥകൾ വിരിയുന്നു

പ്രണയം തളിർക്കുന്ന യൗവന വാടികൾ
പഞ്ചാഗ്നി മദ്ധ്യേയുരുകുന്നു,വാടുന്നു

പ്രലോഭനത്തിൻ പറുദീസയിൽ ആരാലും
കാണാതിരിക്കുമ്പോൾ അറിയുന്നു ഞാനെന്നെ

ഭ്രാന്തന്റെ മാറാപ്പിലഴുകി ദ്രവിച്ചുള്ള
കീറത്തുണിയാണീ മോഹന മൂല്യങ്ങൾ

6 അഭിപ്രായങ്ങൾ:

  1. ഒന്നും പറയാനില്ലേ, പെങ്ങമ്മാരുടെ കല്യാണപ്രായത്തെപ്പറ്റി?
    അതൊക്കെ ഓല്, തങ്ങമ്മാര് നിശ്ചയിക്കട്ടെ, അല്ലേ?

    മറുപടിഇല്ലാതാക്കൂ
  2. സുഹൃത്തെ, ഹരിപ്പാട്‌ നിന്നുള്ള ഒരു അജ്ഞാതൻ ... ...ഞാൻ ഉദ്ദേശിക്കുന്ന ആളാണാവോ ..? ഹ ...ഹ
    ഏതായാലും പറയാം ...
    ഇസ്ലാം പൌരോഹിത്യമല്ല ...തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനും അവർക്കറിയാം...ഇന്ന് പ്ലസ്‌ 2 എങ്കിലും കഴിയാതെ കല്യാണം കഴിക്കുന്ന സഹോദരിമാർ മുസ്ലിം സമുദായത്തിൽ അപൂർവ്വമാണ്‌ എന്ന സത്യം കാണാതിരുന്നു കൂടാ .പലപ്പോളും ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ചു കാണിക്കപ്പെടുന്നു ..ഈ വിനീതന്റെ അഭിപ്രായത്തിൽ സഹോദരിമാർ വേണ്ടത്ര പഠിച്ചതിനു ശേഷമേ കല്യാണത്തെക്കുറിച്ച് ചിന്തിക്കാൻ പാടുള്ളൂ എന്ന് തന്നെയാണ് ..നല്ലൊരു ശതമാനവും ഇന്ന് അങ്ങനെത്തന്നെയാണ് ...പൌരോഹിത്യം പറയുന്നതല്ല ഇസ്ലാം .അവർ മാതൃകയാകുന്നത്‌ പ്രവാചകനെയാണ്‌.പ്രവാചകൻ പറഞ്ഞിട്ടുണ്ട് പെണ്ണിന്റെ സമ്മതമില്ലാതെ അവളെ കല്ല്യാണം കഴിച്ചയകരുതെന്നു .പെണ്ണിന്റെ ശരീരത്തെക്കുറിച്ച് അവളെക്കാളും നന്നായി ആർക്കാണ് അറിയാൻ പറ്റുക.അവൾ തീരുമാനിക്കട്ടെ ,അവൾക്കു എപ്പോൾ കല്യാണം വേണമെന്ന് .അല്ലാതെ അത് തീരുമാനിക്കേണ്ടത് കോടതിയോ പുരോഹിതന്മാരോ അല്ല .എതിർക്കപ്പെടെണ്ടത് എതിർക്കപ്പെടണം .അതിനു ഫേസ് ബുക്ക്‌ യുദ്ധത്തേക്കാൾ പറ്റിയ മാർഗങ്ങൾ ഉണ്ട് ..
    ഒരു സത്യം ഇതിനോട് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു ...ഈ 18 വയസ്സാണോ ഒരു പെണ്ണിന് പ്രായപൂർത്തി ആകുന്ന സമയം ? ഒരു പെണ്ണിന് പുരുഷനെ ഉൾക്കൊള്ളാനുള്ള പ്രായവും പക്വതയും എത്തുന്നത് എപ്പോളാണ് ? ഒരു ഉത്തരം പറയാൻ സാധിക്കുമോ ? ഇത് ആപേ ക്ഷികമാണെന്ന കാര്യത്തിൽ തർക്കമില്ല..ചില കുട്ടികൾ നേരത്തെ തന്നെ പക്വത നേടുന്നു .കേവല അനുമാനങ്ങൾക്കപ്പുറമുള്ള ശാസ്ത്രീയ കാഴപ്പടുകളുടെ അഭാവവും ചില മുൻവിധികളും ചിലെരെയെങ്കിലും നയിക്കുന്നുണ്ട്‌ ...സ്വന്തം ജീർണതകളെക്കുറിച്ച് മൌനം പാലിച്ചു അപരന്റെ ഉന്നമനത്തിനെന്ന വ്യാജ്യേന കിട്ടുന്ന വടിക്കൊണ്ട് അടിക്കുന്ന പ്രവണതയും സാർവത്രികം.ഒരു വിരോദാഭാസം പറയാം ....ചിലർ പർദ്ദ ധരിക്കുന്നത് ഉന്നമനത്തിന്റെയും മറ്റു ചിലർ ധരിക്കുന്നത് ജഡത്വത്തിന്റെതുമാകുന്ന സങ്കുചിതത്വ ചിന്താഗതികൾ നടമാടുന്ന അവസ്ഥാവിശേഷമുണ്ട്‌ ...ഇത് കാണാതിരുന്നു കൂടാ ..
    നന്മകൾ പ്രചരിക്കട്ടെ ......

    മറുപടിഇല്ലാതാക്കൂ
  3. കവിത ഇഷ്ട്ടപ്പെട്ടു. അതിലേറെ മുകളിലെ മറുപടിയും.“സ്വന്തം ജീർണതകളെക്കുറിച്ച് മൌനം പാലിച്ചു അപരന്റെ ഉന്നമനത്തിനെന്ന വ്യാജ്യേന കിട്ടുന്ന വടിക്കൊണ്ട് അടിക്കുന്ന പ്രവണതയും സാർവത്രികം.“ഇത് ആപേ ക്ഷികമാണെന്ന കാര്യത്തിൽ തർക്കമില്ല“

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...