ജനനം
കരഞ്ഞുകൊണ്ട്..ചിരിപ്പിച്ചുകൊണ്ട്..
കനലുകളിൽ പൊള്ളിയ പാദങ്ങളും
അഗ്നിനിജിഹ്വയിൽ വെന്തുരുകിയ ഹൃദയവുമായി
മരണം
പൂവ്
ദലങ്ങളടർത്തിയെടുത്തു കാലപ്രവാഹം !
വണ്ടുകൾ അപരിചിതത്വത്തിന്റെ മേലങ്കിയണിഞ്ഞു
ആറ്റു നോറ്റു വളർത്തിയ ചെടിക്ക് മാത്രം
നോവ്
കനവുകൾ
മിഥ്യാസമുദ്രത്തിലൂടെ കടലാസ്സുതോണിയേറി
ശാന്തിതീർത്ഥം തേടിയൊരു യാത്ര..
അനന്ത നിഷ്ഫല യാത്രക്കൊടുവിൽ കാത്തിരിക്കുന്നു
അഴലുകൾ
പദാർത്ഥം
കൊത്തിയെടുത്ത ശില്പസൃഷ്ടി
പദാർത്ഥ ഗുണ മേളിതം
പദാര്‍ത്ഥാതീത ഗുണങ്ങളതിനന്യമെന്നതൊരു
യാഥാർത്ഥ്യം
ഇല്ലായ്മ
ചുമന്നുകൊണ്ടൊരു പരിഭവയാത്ര
എല്ലാം നേടി വിരമിച്ചവരുണ്ടോ ?
അറിയുന്നവനറിയുന്നു.. അറിയാത്തവർക്ക്
വല്ലായ്മ
ദുഃഖം
മേഘാവൃതമായ ആകാശം !
ഈറൻമേഘങ്ങളിൽ അപൂർവ്വമായി തിളങ്ങുന്ന
മായിക മഞ്ജുള മഴവിൽ മുകുളങ്ങളാണ്
സന്തോഷം
ലളിതമായ വരികള്‍ . എങ്കിലും എനിയ്ക്ക് ഇഷ്ടമായത് ഇല്ലായ്മയാണ് . ആശംസകള്‍ @PRAVAAHINY
മറുപടിഇല്ലാതാക്കൂthanks ee nalla vaakkukalkku
മറുപടിഇല്ലാതാക്കൂവളരെ മനോഹരമായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂthanks brother
മറുപടിഇല്ലാതാക്കൂലൈക്
മറുപടിഇല്ലാതാക്കൂthanks shaju
മറുപടിഇല്ലാതാക്കൂ