ചിരിപ്പൂക്കൾക്കു മേൽ കണ്ണീർമഴ
****************************************
ഉണക്കമരക്കൊമ്പിലിരുന്നൊരു കാക്ക
എനിക്കൊരു വിരുന്നുകാരനെ ക്ഷണിക്കുന്നുണ്ട്
****************************************
നഗരരാവ്,മാംസനിബദ്ധരാഗങ്ങൾക്കിടയിൽ മരണഗന്ധം
****************************************
ചൂണ്ടയിൽ കുരുങ്ങിയതറിയാതൊരു മത്സ്യം തിമർത്താടുന്നു
****************************************
വേരുചീയൽ:മരശിഖരത്തിലൊരു കിളി തേങ്ങി

തിക്കല്ലേ കുഞ്ഞേ,ഇറങ്ങാനായി,ഇനി ഇരുന്നോളൂ
****************************************
വാതിലിൽ മുട്ടുന്നു,വിളിച്ചിരുന്നു,അയാൾ തന്നെ
****************************************
ശവം ചുമക്കുന്നവരുടെ മനസ്സിലൊരു ഭാഗംവെപ്പ്
****************************************
മണ്ണും കൃമികീടങ്ങളും ചേർന്ന്
കിട്ടിയ ശവത്തിന്റെ വീതംവെപ്പ്
വേരുചീയൽ:മരശിഖരത്തിലൊരു കിളി തേങ്ങി
മറുപടിഇല്ലാതാക്കൂവളരെ അര്‍ത്ഥവത്തായ വരികള്‍