ചിലയിടങ്ങളിൽ
വിശപ്പുകളെ കാത്തു മടുത്ത്
മയക്കത്തിലേയ്ക്കു വഴുതുന്നു
തുടലിലിട്ട ഭക്ഷണം ...
മറ്റു ചിലയിടങ്ങളിൽ
ഭക്ഷണവും കാത്തു
തളർന്ന വിശപ്പുകൾ
മൗനവിലാപത്തിന്റെ അകമ്പടിയോടെ
മയക്കത്തിലേയ്ക്ക് ...
തുടൽ പൊട്ടിച്ചു
ഭക്ഷണം സ്വതന്ത്രമാകുന്ന നാളുകൾ
സ്വപനം കണ്ടൊരു വിശപ്പിന്റെ പഞ്ജരം
വേച്ചു വേച്ചു ...
ഒരു കഴുകൻ
ആർത്തിക്കണ്ണുകളുമായ്
താഴ്ന്നിറങ്ങുന്നു ..
വിശന്നവനേ വിശപ്പിന്റെ കാഠിന്യമറിയൂ
മറുപടിഇല്ലാതാക്കൂആശംസകള്
വായനയ്ക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി സാര്‍
മറുപടിഇല്ലാതാക്കൂ