നീ ആഹ്ലാദിക്കുന്നത്...
ശിഥില വര്‍ണ്ണക്കൂട്ടുകളുടെ
നിരര്‍ത്ഥക നിഗൂഢതകളില്‍
പ്രജ്ഞയുടെ വിശുദ്ധ പടമഴിച്ചു
പ്രപിതാക്കളെ വഞ്ചിച്ചു കൊണ്ട്..
സിരകളില്‍ നുരയുന്ന
മദിരയുടെ ഉന്മാദവിഭ്രമങ്ങളില്‍
ബോധാബോധത്തിന്റെ അതിര്‍ത്തിയിലെ
അരണ്ട വെളിച്ചത്തില്‍
അന്തകവിത്തു മുളപ്പിച്ചു കൊണ്ട്..
ശിശിരത്തിന്റെ മണ്‍കുടില്‍ മുറ്റത്തു
മണല്‍മെത്തയില്‍ മലര്‍ന്നു കിടന്നു
നിലാവീഞ്ഞൂറ്റി കുടിച്ചു
വസന്തത്തിലെ
വിദൂര നക്ഷത്രങ്ങളെ കുറിച്ചു
ഒരു സ്വപ്നം കൂടി കാണട്ടേ ഞാന്‍...
അര്‍ത്ഥമുള്ള വരികള്‍
മറുപടിഇല്ലാതാക്കൂആശംസകള്