കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

ആധാറും,ഗ്യാസ് സബ്സിഡിയും ,പിന്നെ കോരനും


കോരൻ
കുമ്പിളിൽ തന്നെ കഞ്ഞി കുടിച്ചു
കൊണ്ടിരിക്കുകയായിരുന്നു
അതാ വരുന്നു ...സുനാമിയുടെ ആരവങ്ങൾ !
ആധാർ,ഗ്യാസ് ഏജൻസി, ബാങ്ക്, സബ്സിഡി
തുടങ്ങിയ 'കുണ്ടാമണ്ടിക്കുന്ത്രാണ്ടങ്ങൾ '
കുഞ്ഞുങ്ങളെ പട്ടിണിക്കിട്ടാലെന്താ ?
കാൽപ്പാദങ്ങൾ തേഞ്ഞാലെന്താ ?
ഈ ഭൂലോകസംഭവങ്ങളെല്ലാം
ഒപ്പിച്ചെടുത്തു കോരൻ !
അപ്പോളതാ ഇന്ദ്രപ്രസ്ഥത്തിൽ നിന്നും
ഒരു ചിലമ്പിച്ച  നാദം :
'കുണ്ടാമണ്ടിക്കുന്ത്രാണ്ടങ്ങൾ  വേണ്ടേ, വേണ്ട'  
ഉടനെ വരുന്നു കോർപ്പറേറ്റുരാജകുമാരന്മാരുടെ
ഇടിനാദങ്ങൾ: 'വേണം ,വേണം '
'കോര്‍പ്പറേറ്റോക്രസിയുടെ'
ചൂണ്ടയിൽ കിടന്നു പിടയുന്ന
'ഡെമോക്രസിയെ' കണ്ടു
അന്തം വിട്ടു നിന്ന കോരനോട്
ചാനലുകാരൻ :
സർക്കാർപരസ്യങ്ങളിൽ  കാണുന്നതുപോലെ
ജീവിതം സുന്ദരമല്ലേ?
കോരൻ :
കോരനെ ലാളിക്കാൻ വന്നവരൊക്കെ
വല്ലാതങ്ങു തടിച്ചു കൊഴുത്തു ...!
യെന്റെ വായീന്ന് വരണത്************(ന്യൂ ജനറേഷൻ മ്യൂസിക് )

2 അഭിപ്രായങ്ങൾ:

  1. കോരന്‍റെ കുമ്പിളീന്നും വറ്റുകള്‍ ചോരുന്നു....
    നന്നായിട്ടുണ്ട്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. മന്‍സൂര്‍ അമീന്‍ കെ2014, മാർച്ച് 31 11:40 PM

    നന്നായിട്ടുണ്ട് ശുക്കൂര്‍കാ....ഞങ്ങള്‍ അഭിമാനിക്കുന്നു നിങ്ങളിലൂടെ



    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...